Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 11 February 2012

ഇംഹാന്‍സിന് ശിലയിട്ടു; മലബാര്‍ കാന്‍സര്‍ സെന്‍ററിനെ ആര്‍.സി.സിയാക്കും -മുഖ്യമന്ത്രി

കോഴിക്കോട്: തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്‍റര്‍  (എം.സി.സി) റീജനല്‍ കാന്‍സര്‍ സെന്‍ററായി ഉയര്‍ത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍റര്‍ (ആര്‍.സി.സി) നാഷനല്‍ കാന്‍സര്‍
സെന്‍ററായി ഉയര്‍ത്തുമ്പോഴാണ് എം.സി.സിക്ക് ആര്‍.സി.സി പദവി ലഭിക്കുകയെന്നും പന്ത്രണ്ടാം പദ്ധതിയുടെ തുടക്കത്തില്‍തന്നെ ഇതിനുള്ള നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ് കാമ്പസില്‍ ഇംഹാന്‍സിന് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്) വേണ്ടി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷയം, പ്രമേഹം, ഹൃദ്രോഗം മുതലായ  രോഗങ്ങള്‍ക്ക് പ്രത്യേക ചികിത്സ ലഭിക്കുന്ന കൂടുതല്‍ സ്പെഷാലിറ്റി കേന്ദ്രങ്ങള്‍ രാജ്യമെങ്ങും ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍െറ തീരുമാനം. ഇത്തരം കേന്ദ്രങ്ങള്‍ കേരളത്തിന് ലഭ്യമാക്കാന്‍ ശ്രമിക്കും. കേരളത്തില്‍ എല്ലാവര്‍ക്കും ലോക നിലവാരത്തിലുള്ള ചികിത്സാ സൗകര്യം  ലഭിക്കുന്ന സാഹചര്യം ഉണ്ടാകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇംഹാന്‍സിനെ  മാനസികാരോഗ്യ മേഖലയില്‍ ചികിത്സാ-പഠന-ഗവേഷണ രംഗത്ത് മികവിന്‍െറ കേന്ദ്രമാക്കി വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  തീരുമാനിച്ചതിന്‍െറ അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ശനിയാഴ്ച തുടക്കം കുറിച്ചത്.
 ഇംഹാന്‍സിന് കേന്ദ്രം അനുവദിച്ച 30 കോടി രൂപയില്‍ 20 കോടി ലഭിച്ചതായി അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഹിന്ദുസ്ഥാന്‍ ലാറ്റക്സിനാണ് നിര്‍മാണച്ചുമതല. 18 മാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന്  അവര്‍ ഉറപ്പ് തന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രത്യേക ആരോഗ്യ പദ്ധതിയില്‍നിന്ന് കേരളത്തിന് ലഭിച്ച 150 കോടി രൂപ കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്പെഷാലിറ്റി ബ്ളോക്കിന് ലഭ്യമാവുകയാണ് -മന്ത്രി പറഞ്ഞു.
ശൈശവ ഹൃ¤്രദാഗത്തെ കുറിച്ച് പ്രിന്‍സിപ്പല്‍ ഡോ. സി.രവീന്ദ്രന്‍ രചിച്ച പുസ്തകം മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രിക്ക് കൈമാറിയും സുവനീറുകള്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എ എ.കെ. ശശീന്ദ്രന്‍ എം.എല്‍.എക്കും ഡോ. എ. ശാന്തകുമാറിനും  നല്‍കിയും പ്രകാശനം ചെയ്തു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.കെ. രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, കൗണ്‍സിലര്‍ എം. സോമന്‍ തുങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

No comments:

Discuss