Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 6 February 2012

പാത പൊളിഞ്ഞു; പഴയ ഓവര്‍ബ്രിഡ്ജില്‍ കാല്‍നട ദുഷ്കരം

കോഴിക്കോട്: നഗരത്തിലെ ആദ്യത്തെ റെയില്‍വേ മേല്‍പ്പാലമായ വലിയങ്ങാടി ഓവര്‍ ബ്രിഡ്ജില്‍ കാല്‍നട യാത്ര ഞാണിന്മേല്‍കളിയായി. ഇരു ഭാഗത്തെയും ഫുട്പാത്ത് തകര്‍ന്നതിനാല്‍ നടന്നുപോകുന്നവര്‍ക്ക് ടാറിട്ട റോഡില്‍ ഇറങ്ങേണ്ടി വരുന്നു. റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന തെക്ക് ഭാഗത്ത് ഫുട്പാത്ത് ഏറക്കുറെ പൂര്‍ണമായി
തകര്‍ന്നു. ബ്രിഡ്ജിന് നടുവിലൂടെ പോകുന്ന പൈപ്പ് ചോര്‍ന്ന് വെള്ളം കെട്ടിക്കിടക്കുന്നു. നഗരത്തില്‍ ഏറ്റവും തിരക്കേറിയ റോഡില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ നിരത്തിലിറങ്ങുന്നത് അപകട സ്ഥിതിയുണ്ടാക്കുന്നു. റെയില്‍വേ സ്റ്റേഷന്‍െറ നാലാം പ്ളാറ്റ്ഫോമും പുതിയ കവാടവും വന്നതോടെ പാലത്തിന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഗതാഗതത്തിരക്ക് വര്‍ധിച്ചിട്ടുണ്ട്. പലപ്പോഴും ഈ ഭാഗത്ത് ഗതാഗതക്കുരുക്കുണ്ടാവുന്നു. വലിയങ്ങാടി, കൊപ്ര ബസാര്‍, കുറ്റിച്ചിറ, ചെറൂട്ടി റോഡ്, കോടതികള്‍, നഗരസഭാ ഓഫിസ് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്ക് കല്ലായി ഭാഗത്തു നിന്നുള്ള എളുപ്പ വഴിയാണ് പഴയ ഓവര്‍ ബ്രിഡ്ജ്. മേല്‍പ്പാലത്തില്‍ നിന്ന് ഓയിറ്റി റോഡിലേക്കിറങ്ങാനുള്ള പടവുകളും പല ഭാഗത്തും തകര്‍ന്നിട്ടുണ്ട്. ഈ ഭാഗത്ത് ഓയിറ്റി റോഡിലേക്ക് റാംപ് നിര്‍മിച്ച് റോഡ് പണിയാനുള്ള പദ്ധതിയുള്ളതിനാലാണ് അറ്റകുറ്റപ്പണി നടക്കാത്തത്.

No comments:

Discuss