കോഴിക്കോട്: വിദേശകാര്യമന്ത്രാലയം ടാറ്റാ കണ്‍സള്‍ട്ടന്‍സി
സര്‍വീസുമായി ചേര്‍ന്നു നടത്തുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍
വെസ്റ്റ്ഹില്‍ ചുങ്കത്തും വടകര പഴയ ബസ്സ്റ്റാന്‍ഡിനടുത്തും ഫെബ്രുവരി 27ന്
പ്രവര്‍ത്തനം തുടങ്ങും.
അപേക്ഷകള്‍ ംംം.ുമുൈീൃശേിറശമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ 24ന് വൈകീട്ട് ആറു മണി മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന്
പാസ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കിട്ടുന്ന പ്രിന്റ് ഔട്ടിനൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകളും കൊണ്ടുവരണം. അപേക്ഷകര്‍ തങ്ങള്‍ക്കനുവദിച്ചു കിട്ടിയ സമയത്തിന് അരമണിക്കൂര്‍ മുമ്പ് വന്ന് ടോക്കണ്‍ എടുക്കണം. നാലു വയസ്സിന് മുകളില്‍ ഉള്ള അപേക്ഷകരുടെ ഫോട്ടോ സേവാ കേന്ദ്രത്തില്‍ വെച്ചു തന്നെ എടുക്കാം. സേവാ കേന്ദ്രത്തില്‍ പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷ, പഴയ പാസ്പോര്‍ട്ട് പുതുക്കല്‍, പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്.
അപേക്ഷാ ഫീസ് പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ടോക്കണ്‍ ലഭിച്ചതിനു ശേഷം ഒരു മണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.അപേക്ഷ സ്വീകരിച്ചാല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്റെ പ്രിന്റ് ഔട്ട് അപേക്ഷകന് ലഭിക്കും. മാര്‍ച്ചില്‍ കണ്ണൂരിലും പയ്യന്നൂരിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഓഫിസര്‍ അറിയിച്ചു. സേവാ കേന്ദ്രങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതുവരെ പാസ്പോര്‍ട്ട് ഓഫിസിലും അപേക്ഷ സ്വീകരിക്കും. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസിന്റെ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് പ്രസ്തുത നാലു സേവാ കേന്ദ്രങ്ങളിലെവിടെയും അപേക്ഷ സമര്‍പ്പിക്കാം. പാസ്പോര്‍ട്ടില്‍ 'എമിഗ്രേഷന്‍ ക്ളിയറന്‍സ് നോട്ട് റിക്വയേര്‍ഡ് (ഇ.സി.എന്‍.ആര്‍)' ആവശ്യമുള്ളവര്‍ 27 മുതല്‍ പുതിയ പാസ്പോര്‍ട്ട് ബുക്കിന് അപേക്ഷിക്കണം.

No comments:
Post a Comment