Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 11 February 2012

വാഹന തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: വ്യാജരേഖ ചമച്ച് വാഹനങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്തു. മിനി ബൈപാസിലെ മാരുതി കാര്‍ ഷോറൂം സെയില്‍സ് എക്സിക്യൂട്ടിവായിരുന്ന ഗോവിന്ദപുരം ലക്ഷ്മിനിലയത്തില്‍ വിപിന്‍ (22), വാഹന ബ്രോക്കര്‍മാരായ കോവൂര്‍ നിര്‍മാല്യത്തില്‍ ബിനീഷ് (30), പാറോപ്പടി വലിയകത്ത് പെരുംവീട്ടില്‍ റഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. വാഹന ഡിപോയില്‍നിന്ന് അഞ്ച് വാഹനങ്ങള്‍ വ്യാജ രേഖകളുപയോഗിച്ച് തട്ടിയെടുത്തെന്ന് ഷോറൂം മാനേജര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്തു.

No comments:

Discuss