Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 6 February 2012

റോഡ് നവീകരണത്തിന് 3.9 കോടി


കോഴിക്കോട്: കണ്ണൂര്‍ റോഡില്‍ വെങ്ങാലി, വെങ്ങളം, ചെങ്ങോട്ടുകാവ് മേല്‍പാലങ്ങളിലെ കൂറ്റന്‍ കുഴികളില്‍ കയറിയിറങ്ങി നടുവൊടിയുന്നവര്‍ക്ക് ശുഭവാര്‍ത്ത. ഈ മൂന്നു മേല്‍പാലങ്ങളുടെയും താറുമാറായ അപ്രോച്ച് റോഡുകള്‍ മാന്തിയെടുത്ത് പൂര്‍ണമായും മാറ്റിപ്പണിയാന്‍ 3.9 കോടി രൂപയുടെ പ്രവൃത്തിക്ക്
പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു.  മേല്‍പാലങ്ങളുടെ രണ്ടു ഭാഗത്തുമുള്ള അപ്രോച്ച് റോഡുകള്‍ പൂര്‍ണമായി മാന്തിയെടുത്ത് പാറപ്പൊടിയും കല്ലും പാകി നിറച്ച് മുകളില്‍ ടാര്‍ ചെയ്യാനാണ് പദ്ധതി.
പുതിയ ബൈപാസ് റോഡില്‍ ചെയ്തപോലെ ബി.എം.ബി.സി രീതിയിലായിരിക്കും ടാറിങ്. പലതവണ റിപ്പയര്‍ ചെയ്തിട്ടും വീണ്ടും പഴയരീതിയില്‍ റോഡ് താറുമാറാകുന്നത് ഇതോടെ അവസാനിക്കും. അതേസമയം ഇതിനായി ഒരു മാസമെങ്കിലും ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കേണ്ടിവരും.  വെങ്ങാലി, വെങ്ങളം മേല്‍പാലങ്ങളിലൂടെ പോകേണ്ട വാഹനങ്ങളെ അത്തോളി കുനിയില്‍ക്കടവ് പാലം വഴി തിരിച്ചുവിടും. എന്നാല്‍, ചെങ്ങോട്ടുകാവ് വഴി പോകേണ്ട വാഹനങ്ങളെ എങ്ങനെ നിയന്ത്രിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.
ഈ മേല്‍പാലങ്ങളിലെ മറ്റൊരു പ്രധാനപ്രശ്നമായ ഗര്‍ഡര്‍ സന്ധിക്കുന്നിടത്തെ വിടവും കുഴിയും പൂര്‍ണമായും ഇല്ലാതാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനായി വിടവുകളില്‍  ഇളകാത്ത വിധത്തില്‍ സ്റ്റീല്‍ പട്ട വളച്ച് ഘടിപ്പിക്കും. ടെന്‍ഡര്‍ നടപടിക്രമം പൂര്‍ത്തിയാക്കി ഒരുമാസത്തിനകം പണി തുടങ്ങാനാണ് തീരുമാനം.

No comments:

Discuss