Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 16 February 2012

ഏറെ പുതുമകളോടെ ശൈഖ് മുഹമ്മദിന്‍െറ യുട്യൂബ് ചാനല്‍

ഏറെ പുതുമകളോടെ ശൈഖ് മുഹമ്മദിന്‍െറ യുട്യൂബ് ചാനല്‍
ദുബൈ: ഏറെ പ്രത്യേകതകളോടെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ യുട്യൂബ് ചാനല്‍ തുടങ്ങിയെന്ന് ദുബൈ സര്‍ക്കാറിന്‍െറ മീഡിയ ഓഫിസ് അറിയിച്ചു.

ഇതാദ്യമായാണ് അറബ് ലോകത്തെ ഒരു ഭരണകര്‍ത്താവ് പൊതുജനങ്ങളുമായുള്ള ആശയവിനിമയം ഫലപ്രദമാക്കുന്നതിന് യുട്യൂബില്‍ ചാനല്‍ തുടങ്ങുന്നത്. യു.എ.ഇയിലെ മാത്രമല്ല ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ശൈഖ് മുഹമ്മദുമായി ബന്ധപ്പെട്ട വാര്‍ത്തകളും അദ്ദേഹത്തിന്‍െറ ജനകീയ പ്രവര്‍ത്തനങ്ങളും ശ്രമങ്ങളുമൊക്കെ കാണാനും വിലയിരുത്താനുമുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.
പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് ശൈഖ് മുഹമ്മദ് നല്‍കുന്ന പ്രധാന്യമാണ് ഇത് തെളിയിക്കുന്നതെന്ന് മീഡിയ ഓഫിസ് വ്യക്തമാക്കി. ഭരണകര്‍ത്താക്കളും തീരുമാനമെടുക്കുന്നവരും പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്നത് ആരോഗ്യകരമായ ഭരണനിര്‍വഹത്തിന് ആവശ്യമാണെന്ന ശൈഖ് മുഹമ്മദിന്‍െറ ആശയത്തിന്‍െറ സാക്ഷാത്കാരം കൂടിയാണ് യുട്യൂബ് ചാനല്‍. ശൈഖ് മുഹമ്മദ് പങ്കെടുക്കുന്ന പ്രധാന ചടങ്ങുകളുടെയും അദ്ദേഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയും വീഡിയോ ദൃശ്യങ്ങള്‍ ആണ് ചാനലില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലധികവും ഇതുവരെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാത്തവയുമാണ്.
സന്ദര്‍ശകര്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള ഇന്‍ററാക്ടീവ് സ്വഭാവത്തോടെയാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. വിവിധ ചടങ്ങുകളിലും സ്ഥലങ്ങളിലും വെച്ച് പകര്‍ത്തിയ ശൈഖ് മുഹമ്മദിന്‍െറ ദൃശ്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് ചാനലില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സൗകര്യവുമുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ mbrvideos@gmail.com എന്ന ഇ-മെയിലിലേക്ക് വേണം അയക്കാന്‍.
ശൈഖ് മുഹമ്മദിന്‍െറ കാഴ്ചപ്പാടും നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും മാത്രമല്ല ദേശീയവും അന്തര്‍ദേശീയവുമായ വേദികളില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും പരാമര്‍ശങ്ങളും പ്രതികരണങ്ങളുമെല്ലാം ചാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന അഭിമുഖങ്ങള്‍, പരിശോധനാ യാത്രകള്‍, പ്രാദേശികവും അന്താരാഷ്ട്രീയവുമായ കായികനേട്ടങ്ങള്‍, സാഹിത്യ-സാംസ്കാരിക  പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ചാനലിലെ വിഷയങ്ങളാണ്. യു.എ.ഇയിലെ പ്രത്യേകിച്ച് ദുബൈയിലെ ദേശീയ ആഘോഷങ്ങളുടെ ലൈവ് പ്രക്ഷേപണം ആണ് മറ്റൊരു പ്രത്യേകത.
www.youtube.com
എന്ന വെബ്സൈറ്റില്‍ കയറി ‘Mohammed bin Rashid’ എന്ന് ഇംഗ്ളീഷിലോ അറബിയിലോ ടൈപ്പ് ചെയ്യുകയാണ് വേണ്ടത്. സ്ക്രീനിന്‍െറ ഇടതുവശത്ത് കാണുന്ന ഫില്‍റ്റര്‍ ഐക്കണില്‍ ക്ളിക്ക് ചെയ്ത് ‘channel’ എന്നത് തെരഞ്ഞെടുത്താല്‍ മതി.

No comments:

Discuss