Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 18 February 2012

വയനാടന്‍ ചുരത്തില്‍ കുരിശിന്റെ വഴി 24 മുതല്‍


കോഴിക്കോട്: വലിയ നോമ്പിന്റെ ഭാഗമായി വയനാടന്‍ ചുരത്തില്‍ നടത്തുന്ന കുരിശിന്റെ വഴി ഫിബ്രവരി 24 ന് ആരംഭിക്കും. വലിയ നോമ്പിനെ ത്തുടര്‍ന്നുള്ള വെള്ളിയാഴ്ചകളായ മാര്‍ച്ച് രണ്ട്, ഒമ്പത്, 16, 23, 30 തിയ്യതികളിലും കുരിശിന്റെ വഴി ഉണ്ടായിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10.30 ന് അടിവാരം ഗദ്‌സമന്‍ പാര്‍ക്കില്‍ നിന്ന് കുരിശിന്റെ വഴി ആരംഭിക്കും. 2.30ന് ലക്കിടി മൗണ്ട് സീനായില്‍ ദിവ്യബലിയും തുടര്‍ന്ന് നേര്‍ച്ച ഭക്ഷണവും ഉണ്ടാകും.

20-ാംവര്‍ഷത്തിലേക്ക് കടക്കുന്ന വയനാടന്‍ ചുരത്തിലെ കുരിശിന്റെ വഴിയുടെ പ്രധാന ലക്ഷ്യം 'ലോക സമാധാന'മാണെന്ന് ഗദ്‌സമന്‍ പാര്‍ക്ക് ഡയറക്ടര്‍ ഫാ. തോമസ് ടി. തുണ്ടത്തില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


ഏപ്രില്‍ ആറിന് ദുഃഖവെള്ളിയാഴ്ച 2.30ന് ലക്കിടി മൗണ്ട് സാനായിയില്‍ കുരിശിന്റെ വഴി എത്തും. തുടര്‍ന്ന് ദുഃഖവെള്ളി സന്ദേശവും നേര്‍ച്ച ഭക്ഷണവും ഉണ്ടാകും. വില്‍സണ്‍ തുണ്ടത്തില്‍, സാന്‍ജോ, അമന്‍ ജോസ് താഴത്തുപറമ്പില്‍, തങ്കച്ചന്‍ താഴത്തുപറമ്പില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Discuss