Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 11 February 2012

സര്‍ക്കാര്‍ മറിച്ചിടാമെന്നത് സി.പി.എം വ്യാമോഹം :മുഖ്യമന്ത്രി

സര്‍ക്കാര്‍ മറിച്ചിടാമെന്നത് സി.പി.എം വ്യാമോഹം :മുഖ്യമന്ത്രി
കോഴിക്കോട്: ജനപിന്തുണയുള്ള യു.ഡി.എഫ് സര്‍ക്കാറിനെ മറിച്ചിടാമെന്നത് സി.പി.എം വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബഹുജന സമരം ശക്തമാകുമ്പോള്‍ സര്‍ക്കാര്‍ മാറേണ്ടിവരുമെന്ന സി.പി്.എം സെക്രട്ടറി
പിണറായി വിജയന്‍െറ അഭിപ്രായത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാറിന്‍െറ ജനക്ഷേമ പരിപാടികളുടെ വിജയത്തില്‍ സി.പി.എം വിറളിപൂണ്ടിരിക്കയാണ്. ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിനെ ഒരു സമരത്തിലൂടെയും താഴെയിറക്കാനാവില്ല. മുഖ്യധാരാ രാഷ്ട്രീ പാര്‍ട്ടികള്‍ മുസ്ലിംകളെ അവഗണിക്കുന്നുവെന്ന അഭിപ്രായത്തെപ്പറ്റി ചോദിച്ചപ്പോള്‍ എല്ലാവരോടും ഒരേ രീതിയാണ് കോണ്‍ഗ്രസിനെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് മതേതര രാഷ്ട്രീയത്തില്‍ അടിയുറച്ചു നില്‍ക്കുന്ന സംഘടനയാണ്. പ്രത്യേക വിഭാഗത്തെ അവഗണിച്ചുവെന്ന അഭിപ്രായത്തോട് യോജിപ്പില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Discuss