Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 11 February 2012

ഇന്ത്യ-ഏറ്റവുംസന്തോഷമുള്ള ഇടങ്ങളിലൊന്ന്

ഇന്ത്യ-ഏറ്റവുംസന്തോഷമുള്ള ഇടങ്ങളിലൊന്ന്
ന്യൂദല്‍ഹി: ലോകം മുഴുവന്‍ സാമ്പത്തിക ഞെരുക്കത്തിന്‍െറയും സംഘര്‍ഷങ്ങളുടെയും പിടിയില്‍ അമരുമ്പോഴും ഇതൊന്നും ഇന്ത്യക്കാര്‍ക്ക് വിഷയമല്ളെന്ന് സര്‍വെ. ഭൂഗോളത്തിലെ ഏറ്റവും സന്തോഷം ഉള്ള ഇടങ്ങളിലൊന്ന് ഇന്ത്യയാണെന്നും
ഏറ്റവും സന്തോഷം അനുഭവിക്കുന്നവര്‍ ഇന്ത്യക്കാരാണെന്നുമാണ് ആഗോള ഗവേഷക ഏജന്‍സിയായ ഇപ്സോസിന്‍െറ കണ്ടത്തെല്‍.  ഇവര്‍ നടത്തിയ സര്‍വെ അനുസരിച്ച് ഇന്തോനേഷ്യ,മെക്സിക്കോ,ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്കുപുറമെ പ്രകൃതി ദുരന്തങ്ങള്‍,സംഘര്‍ഷങ്ങള്‍ എന്നിവ മറികടന്ന് സന്തോഷിക്കുന്നവരുടെ കാര്യത്തില്‍ മുമ്പന്‍മാര്‍.
 പത്തില്‍ എട്ടുപേരും (77ശതമാനം) സന്തോഷിക്കുന്നുണ്ടെങ്കില്‍ 22 ശതമാനം പേരും അത്യധികം സന്തോഷിക്കുന്നു. ദേശീയ തലത്തില്‍ സന്തോഷം അനുഭവിക്കുന്നവരുടെ അനുപാതത്തില്‍ ഇന്തോനേഷ്യയാണ് മുന്നില്‍. 51 ശതമാനം. മെക്സിക്കോയിലാവട്ടെ 43 ശതമാനവും. വടക്കേ അമേരിക്കന്‍ രാജ്യങ്ങളേക്കാള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് സന്തോഷമുള്ളവരെന്നും സര്‍വേ പറയുന്നു.
 സാമ്പത്തിക പ്രതിസന്ധി വരിഞ്ഞു മുറുക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ 15 ശതമാനം മാത്രമാണ്  സന്തോഷം അനുഭവിക്കുന്നവര്‍.  2007 മുതല്‍ 24 രാജ്യങ്ങളലെ 18,687 പേരില്‍ നടത്തിയ സര്‍വെയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ ഇപ്സോസ് ഉരുത്തിരിച്ചെടുത്തത്. സാമ്പത്തിക മാനദണ്ഡങ്ങള്‍ മാത്രമല്ല,മറ്റു പല ഘടകങ്ങളും പരിഗണിച്ചാണ് ഈ തെരഞ്ഞെടുപ്പെന്ന് ഇപ്സോസ് ഗ്ളോബലിന്‍െറ വൈസ് പ്രസിഡണ്ട് ജോണ്‍ റൈറ്റ് പറഞ്ഞു.

No comments:

Discuss