Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 14 February 2012

സ്വന്തം മുഖവുമായി തപാല്‍ സ്റ്റാമ്പ് ഇന്നുമുതല്‍

സ്വന്തം മുഖവുമായി തപാല്‍ സ്റ്റാമ്പ് ഇന്നുമുതല്‍


കോഴിക്കോട്: ഇനിമേലില്‍ സ്വന്തം പടമുള്ള സ്റ്റാമ്പും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ് തയാറാക്കിത്തരും. അതുപയോഗിച്ച് ലോകത്തെവിടേക്കും നിങ്ങള്‍ക്കു കത്തയക്കാം. കോഴിക്കോട്ട് ചൊവ്വാഴ്ച തുടങ്ങുന്ന സ്റ്റാമ്പ് പ്രദര്‍ശന പരിപാടിയില്‍ ‘മൈ സ്റ്റാമ്പ്’ ലഭ്യമാവും. കേരളത്തില്‍ ആദ്യമായാണ് തപാല്‍ വകുപ്പ് മൈ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നതെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭ കോശി പറഞ്ഞു. ഫാമിലി ഫോട്ടോയും സ്റ്റാമ്പിലുപയോഗിക്കാം. 12 സ്റ്റാമ്പുകളുള്ള ഒരു ഷീറ്റിന് 300 രൂപയാണ് വില. എടക്കല്‍ഗുഹ, മുഴുപ്പിലങ്ങാട് ബീച്ച്, രേവതി പട്ടത്താനം തുടങ്ങിയ ചരിത്ര സ്മാരകങ്ങളും കോഴിക്കോട്ടെ പ്രദര്‍ശനത്തോടനുബന്ധിച്ച് സ്റ്റാമ്പുകളില്‍ ഇടംനേടും.  ഫെബ്രുവരി 14മുതല്‍ 17വരെയാണ് കോര്‍പറേഷന്‍ ജൂബിലി ഹാളില്‍ പ്രദര്‍ശനം.  അത്യപൂര്‍വ സ്റ്റാമ്പുകള്‍ പ്രദര്‍ശനത്തിനത്തെും. ‘കേരാപെക്സ്-2012’ വിളംബരജാഥ നടത്തി. ഹെഡ് പോസ്റ്റ്ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച വിളംബരജാഥ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭാ കോശി ഫ്ളാഗ്ഓഫ് ചെയ്തു.

No comments:

Discuss