കോഴിക്കോട്: ചിറകൊടിഞ്ഞുപോയ യൗവനാവസ്ഥയിലും നല്ല കിനാവുകള്‍
കണ്ട് കിടക്കാന്‍ അനസിന് ഒരു വീടുണ്ടായിരുന്നു. അരക്കു താഴെ തളര്‍ന്ന
അവസ്ഥയില്‍ ഡോക്ടര്‍ കുത്തിവെച്ച പ്രതീക്ഷയുടെ ചിറകിലേറി കടം വാങ്ങി
ചികിത്സിച്ചപ്പോള്‍ ഒടുവില്‍ രോഗം മാറിയില്ളെന്ന്
മാത്രമല്ല, കിടപ്പാടവും നഷ്ടമായി.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മജ്ജ ചികിത്സ നടത്തി കടം കയറി വീടു വില്‍ക്കേണ്ടിവന്നിരിക്കയാണ് കൂലിപ്പണിക്കാരനായ താമരശ്ശേരി കട്ടിപ്പാറ കല്ലുവീട്ടില്‍ അബ്ദുറഹ്മാന്. അബ്ദുറഹ്മാനും ഭാര്യ സുലൈഖയും എഴുന്നേറ്റിരിക്കാന്‍പോലും കഴിയാത്ത മകന്‍ അനസിനെയും കൂട്ടി ഈ മാസം 20ന് പെരുവഴിയിലേക്കിറങ്ങണം. ആകെയുണ്ടായിരുന്ന പത്തു സെന്‍റ് ഭൂമിയും വീടുമാണ് വില്‍ക്കേണ്ടി വന്നത്. കടംവീട്ടിയാല്‍ പിന്നെ വീടുവെക്കന്‍ ഇവര്‍ക്കുമുന്നില്‍ വഴികളേതുമില്ല. 2005ല്‍ തെങ്ങില്‍നിന്ന് വീണ് നട്ടെല്ല് തകര്‍ന്ന് അരക്കുതാഴെ തളര്‍ന്നുപോയ അനസിനെ രണ്ടുവര്‍ഷം മുമ്പാണ് കോട്ടയത്തെ ആശുപത്രിയില്‍ മജ്ജ ചികിത്സക്ക് കൊണ്ടുപോയത്. പത്രവാര്‍ത്തയിലൂടെയാണ് ഇവര്‍ ഡോ. പി.എസ്. ജോണിന്‍െറ മൂലകോശ ചികിത്സയെ കുറിച്ചറിഞ്ഞത്.
മജ്ജ കുത്തിവെക്കുന്ന ചികിത്സയിലൂടെ അനസിനെ പൂര്‍വസ്ഥിതിയില്‍ നടത്തിക്കുമെന്നായിരുന്നു ഡോക്ടറുടെ ഉറച്ച വാഗ്ദാനമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മുച്ചക്രവാഹനമെങ്കിലും ഉപയോഗിക്കാന്‍ പറ്റുന്ന ആരോഗ്യം മതിയെന്നായിരുന്നു അനസിന്‍െറ ആഗ്രഹം. എന്നാല്‍, എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ നൂറുശതമാനം ഉറപ്പ് നല്‍കിയപ്പോള്‍ വല്ലാതെ മോഹിച്ചുപോയെന്ന് അനസ് പറഞ്ഞു.
സ്വര്‍ണം പണയംവെച്ചും വായ്പകള്‍ തരപ്പെടുത്തിയും ചികിത്സ തുടങ്ങി. ഓരോ തവണയും ഇന്‍ജക്ഷനെടുക്കാനും മരുന്നിനും മാത്രം പതിനായിരത്തില്‍പരം രൂപ ചെലവഴിച്ചു. കോട്ടയത്തെ ആശുപത്രിയിലത്തൊന്‍ വാഹനച്ചെലവ് മാത്രം അയ്യായിരത്തില്‍പരം രൂപ വേണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ ജീവിക്കാന്‍ ആയിരക്കണക്കിന് രൂപ വേറെയും വേണം.
രണ്ടുവര്‍ഷത്തോളം ചികിത്സിച്ചു. കാലുകള്‍ ചെറുതായി ചലിപ്പിക്കാന്‍പോലും കഴിഞ്ഞില്ല. അപ്പോഴേക്കും കടത്തിന്‍െറ കണക്കുപുസ്തകം വലുതായി. ഇതിനിടെ ‘മാധ്യമ’ത്തിന്‍െറ ഹെല്‍ത്ത്കെയര്‍ പദ്ധതിയില്‍ അപേക്ഷിക്കാന്‍ ഫോറത്തില്‍ ഒപ്പിട്ടു തരാന്‍ ഡോക്ടറോടപേക്ഷിച്ചു. ഇതില്‍ ഒപ്പിട്ടാല്‍ ഞാന്‍ കോടതിയില്‍ കയറേണ്ടിവരുമെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്ന് അനസ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ചികിത്സക്ക് വിധേയനാവുന്നതെന്നും നിയമ നടപടികള്‍ക്ക് പോവില്ളെന്നുമുള്ള രേഖയില്‍ ഒപ്പിടീക്കുന്നുണ്ടെങ്കിലും ഡോക്ടര്‍ വലിയ പ്രതീക്ഷ തന്നതുകൊണ്ടാണ് പരീക്ഷണത്തിനു തയാറായത്.
ഡോക്ടറുടെ വഞ്ചനക്കെതിരെ കോടതിയെയും സര്‍ക്കാറിനെയും സമീപിക്കാനൊരുങ്ങുകയാണ് ഈ 28 കാരന്‍.

No comments:
Post a Comment