കോഴിക്കോട്: കെ എസ് യുവിന്‍െറ മലബാര്‍ മേഖലാ തെരഞ്ഞെടുപ്പിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ചാണ് എ, ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. പിന്നീട് പൊലീസത്തെിയാണ് സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയത്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നത്. സംസ്ഥാന ജില്ലാ തലങ്ങളിലേക്കുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പായിരുന്നു ഇന്നത്തേത്. ആറ് ജില്ലകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വയനാട് കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ ഐ ഗ്രൂപ്പിനും മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ എ ഗ്രൂപ്പിനൊപ്പവും നിന്നു. വയനാട്ടില്‍ ജഷാദും കാസര്‍കോട്ട് പി പ്രദീപ് കുമാറും കണ്ണൂരില്‍ സുദീപ് ജയിംസുമാണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പുറത്ത് അഹമ്മദ് ജിഷാദിനെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പാലക്കാട് എ.കെ ഷാനിബും കോഴിക്കോട് ദുല്‍കിഫിലും ആണ് ഭാരവാഹികള്‍ . രാവിലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഓഡിറ്റോറിയത്തില്‍ നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. അതിന് ശേഷം സമാധാന പരമായി നടന്ന തെരഞ്ഞെടുപ്പിനൊടുവില്‍ മൂന്ന് മണിയോടെയാണ് രാവിലത്തെതിന്െറ തുടര്‍ച്ചയെന്നോണം സംഘര്‍ഷമുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment