Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 22 February 2012

റെസി. അസോ. അംഗങ്ങള്‍ ഇടപ്പെട്ടു; കഞ്ചാവ് വില്‌പനക്കാരന്‍ അറസ്റ്റിലായി

കോഴിക്കോട്: വര്‍ധിച്ചുവരുന്ന കഞ്ചാവ് വില്പനയ്‌ക്കെതിരെ പ്രദേശത്തെ റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ ശക്തമായി രംഗത്തെത്തി. ഇതിന്റെ ഫലമായി പ്രദേശത്തെ പ്രധാന കഞ്ചാവ് വില്പനക്കാരന്‍ അറസ്റ്റിലായി.

മാങ്കാവിലെ ഒരു റെസിഡന്റ് അസോസിയേഷന്റെ ഇടപെടലിനെത്തുടര്‍ന്ന് കസബ സി.ഐ. പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നടുവട്ടം കണ്ണഞ്ചേരി പറമ്പില്‍ മോഹന്‍ദാസാണ് (59) അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ച് പൊതികളിലായി സൂക്ഷിച്ച 100 ഗ്രാം കഞ്ചാവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രി ഒമ്പതരയോടെ കസബ എസ്.ഐ. ദിനേശന്‍ കോറോത്തും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബ്രൗണ്‍ഷുഗര്‍ കേസില്‍ നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് മോഹന്‍ദാസ്.

No comments:

Discuss