Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 22 February 2012

കടയടപ്പുസമരം വ്യാപാരികള്‍ തള്ളിയെന്ന് ഹസ്സന്‍കോയ വിഭാഗം

കോഴിക്കോട്: കടയടപ്പ് സമരത്തെ വ്യാപാരികള്‍ തള്ളിയതായി വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസ്സന്‍കോയ വിഭാഗം) ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ചെറുവിട വ്യാപാരമേഖലയിലെ വിദേശ നിക്ഷേപത്തെ എതിര്‍ത്തുകൊണ്ട് കഴിഞ്ഞ ഡിസംബര്‍ ഒന്നിനു അഖിലേന്ത്യാതലത്തില്‍ ആഹ്വാനംചെയ്ത വ്യാപാരി ബന്ദില്‍നിന്ന് മാറിനിന്നുകൊണ്ട് വ്യാപാരികളെ ഭിന്നിപ്പിച്ച് കേരളത്തില്‍ മാത്രം ഇത്തരം സമരങ്ങള്‍ നടത്തുന്നതില്‍ പ്രയോജനമില്ലെന്ന് യോഗം വിലയിരുത്തി.

ജില്ലാ പ്രസിഡന്റ് കെ. ഹസ്സന്‍കോയ അധ്യക്ഷത വഹിച്ചു. കെ.പി. ശ്രീധരന്‍, നൗഷാദ് പവര്‍ലാന്‍ഡ്, വി. സുനില്‍കുമാര്‍, എം.എ. സത്താര്‍, കെ.പി. അബ്ദുറസാഖ്, എന്‍.വി. അബ്ദുജബ്ബാര്‍, സി.കെ. കുഞ്ഞിമൊയ്തീന്‍, കെ. സഹദേവന്‍, എം.സി.പി.സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Discuss