Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 6 February 2012

മലര്‍വാടി ജില്ലാതല വിജ്ഞാനോത്സവം

 കോഴിക്കോട്: മലര്‍വാടി ബാലസംഘം ജില്ലാതല വിജ്ഞാനോത്സവം വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂളില്‍ നടന്നു. ജില്ലാ രക്ഷാധികാരി ഷരീഫ് കുറ്റിക്കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ചേവായൂര്‍ എ.ഇ.ഒ സുബ്രഹ്മണ്യന്‍ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ കോ ഓഡിനേറ്റര്‍ സി.ടി. സുബൈര്‍ അധ്യക്ഷത വഹിച്ചു. ഷാനവാസ്
സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.യു.പി. വിഭാഗത്തില്‍ അഫീഫ് അഹ്മദ് എം.ജി.എം. ഹൈസ്കൂള്‍ ഈങ്ങാപ്പുഴ, ശഹീല്‍ റഹ്മാന്‍ ജി.എം.യു.പി സ്കൂള്‍ ചേന്ദമംഗലൂര്‍, അശ്വിന്‍ നമ്പ്രത്തുകര യു.പി. സ്കൂള്‍ കൊയിലാണ്ടി എന്നിവരും, എല്‍.പി. വിഭാഗത്തില്‍ ആത്വിഫ് അബൂബക്കര്‍ അല്‍ ഹറമൈന്‍ ഇംഗ്ളീഷ് സ്കൂള്‍ പുതിയങ്ങാടി, വി.എസ്. മൃണാള്‍, എ.എല്‍.പി.എസ് ചൂലൂര്‍, ഷഹ്മാബീവി ഫാത്തിമ എം.എല്‍.പി.എസ് ആലക്കോട് എന്നിവരും  ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

No comments:

Discuss