Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 6 February 2012

സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണം ആവശ്യം-മന്ത്രി മോഹനന്‍


ചേമഞ്ചേരി: ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ ഫെഡറേഷനും ദേശീയ തലത്തിലുള്ള പുനരേകീകരണവും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. ചേമഞ്ചേരിയില്‍ സോഷ്യലിസ്റ്റ്ജനത കുടുംബസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുടുംബസംഗമം ഇ.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. എം.സത്യന്‍ അധ്യക്ഷത വഹിച്ചു. ആദ്യകാല പ്രവര്‍ത്തകരെ എ.കെ.പ്രേംനാഥ് പൊന്നാടയണിയിച്ചു. കെ.ശങ്കരന്‍, ആര്‍.എന്‍. ഗോപാലന്‍, വി.കെ.ജനാര്‍ദനന്‍, കെ.പി.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.നാരായണന്‍, രാമചന്ദ്രന്‍ കുയ്യണ്ടി, രജിഷ് മാണിക്കോത്ത്, വിജയലക്ഷ്മി, സുഗിതചന്ദ്രന്‍, സബിത എം.രാജന്‍, വി.കെ.ഷിബിന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Discuss