നാദാപുരം: കല്ലാച്ചി എം.ഇ.ടി കോളജിലെ അക്രമ സംഭവങ്ങളില്‍ മൂന്ന്
വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. എം.എസ്.എഫ് പ്രവര്‍ത്തകരായ
നെല്ലിയുള്ളപറമ്പത്ത് രാഹുല്‍ രാജ് (21), എടത്തില്‍ ഷര്‍ഷാദ് (21),
നരിക്കാട്ടേരി മേക്കോത്ത് ഉനൈസ് (21) എന്നിവര്‍ക്കാണ് അക്രമത്തില്‍
പരിക്കേറ്റത്.
മൂന്നുപേരും കോളജിലെ ബിരുദ വിദ്യാര്‍ഥികളാണ്.
തിങ്കളാഴ്ച രാവിലെ 10ന് കോളജില്‍ പോകുന്ന വഴി സമീപത്തെ കല്യാണവീട്ടില്‍ നിന്നത്തെിയ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘമാണ് മര്‍ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
ഷര്‍ഷാദിനെ വളഞ്ഞുവെച്ച് മര്‍ദിക്കുന്നത് കണ്ടത്തെിയ മറ്റുള്ളവരെയും അക്രമിക്കുകയായിരുന്നു. തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഷര്‍ഷാദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നാദാപുരം ഗവ. ആശുപത്രിയിലുമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ കോളജില്‍ നടന്ന സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയായാണ് ഇന്നലത്തെ അക്രമം. വെള്ളിയാഴ്ച നടന്ന സംഘര്‍ഷത്തില്‍ ഏതാനും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു. ഞായറാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരുകയും സംഘര്‍ഷം ഒഴിവാക്കി കോളജ് തിങ്കളാഴ്ച തുറക്കുകയും ചെയ്തതാണ്.
കല്ലാച്ചി ടൗണിലെ പാരലല്‍ കോളജിലേക്കും സംഘര്‍ഷം വ്യാപിച്ചു. കോര്‍ട്ട് റോഡിലെ മാസ്റ്റേഴ്സ് കോളജില്‍ മുഖംമൂടി അണിഞ്ഞത്തെിയ ഡി.വൈ.എഫ്.ഐ സംഘം നടത്തിയ അക്രമത്തില്‍ റഷീദ് തൊട്ടില്‍പാലം (20), മുബീര്‍ കുളങ്ങരത്ത് (20), ജലീല്‍ കുമ്മങ്കോട് (20) എന്നിവര്‍ക്ക് പരിക്കേറ്റു. എസ്.ഐ ജീവന്‍ ജോര്‍ജിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അക്രമികളെ കസ്റ്റഡിയിലെടുത്തു. പാലോഞ്ചാല സ്വദേശികളാണ് അക്രമികളെന്ന് പറയുന്നു.
ഇന്നലെ രാത്രി സര്‍വകക്ഷി യോഗം ചേര്‍ന്ന് അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. ജയലക്ഷ്മി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എം.പി. സൂപ്പി, മണ്ടോടി ബഷീര്‍ മാസ്റ്റര്‍, മത്തത്ത് അമ്മദ്, വി.വി. മുഹമ്മദലി, വി.എച്ച്. മോഹനന്‍, വി. കുമാരന്‍, ടി. കണാരന്‍, കെ.പി. കുമാരന്‍ മാസ്റ്റര്‍, അഡ്വ. രഘുനാഥ്, കെ.ടി.കെ. ചന്ദ്രന്‍, സി. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

No comments:
Post a Comment