Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 21 February 2012

സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി സി.പി.എം സമരം സമാപിച്ചു

കോഴിക്കോട്:  ജില്ലയുടെ വികസനപദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് സി.പി.എം മുതലക്കുളത്ത് സംഘടിപ്പിച്ച 24 മണിക്കൂര്‍ സത്യഗ്രഹ സമരം  സമാപിച്ചു.
എം.എല്‍.എമാര്‍, മേയര്‍, ജില്ലാ പ്രസിഡന്റ് തുടങ്ങി ജില്ലയിലെ പാര്‍ട്ടിയുടെ ജനപ്രതിനിധികളും പ്രവര്‍ത്തകരും അണിനിരന്ന സമരം

സി.പി.എമ്മിന്റെ സംഘടനാപരമായ കരുത്തും അച്ചടക്കവും ഒരിക്കല്‍ക്കൂടി വിളംബരം ചെയ്യുന്നതായി. വരാനിരിക്കുന്ന ബജറ്റിലും കോഴിക്കോടിന് അവഗണനയാണ് ഉണ്ടാകുന്നതെങ്കില്‍ ബഹുജനങളെ അണിനിരത്തി വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സി.പി.എം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വൈകീട്ട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സമരത്തിന്റെ സമാപനയോഗം ചൊവ്വാഴ്ച വൈകീട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെയാകെ വികസനപ്രതീക്ഷകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി ജില്ലാ കമ്മിറ്റിക്കുവേണ്ടി എം. ഭാസ്കരനും സംഘാടക സമിതിക്കുവേണ്ടി എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പി. ലക്ഷ്മണന്‍ എന്നിവരും വി.എസിന് ഹാരാര്‍പ്പണം നടത്തി.
ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എം.കെ. മുനീറും എം.കെ. രാഘവന്‍ എം.പിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വികസനത്തിന് എല്ലാവരെയും യോജിപ്പിച്ച് അണിനിരത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും മന്ത്രി മുനീറും എം.കെ. രാഘവനും സഹകരിക്കുമെങ്കില്‍ അവരെയും കൂട്ടാന്‍ തയാറാണെന്നും ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി. നോര്‍ത് ഏരിയ സെക്രട്ടറി പി. ലക്ഷ്മണന്‍ സ്വാഗതവും ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഭാസ്കരന്‍ നന്ദിയും പറഞ്ഞു.
മേയര്‍ എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല, ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ലത്തീഫ്, കെ.കെ. ലതിക എം.എല്‍.എ, പി. മോഹനന്‍ മാസ്റ്റര്‍, കെ. ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Discuss