കോഴിക്കോട് : ദേശീയപാത 17 നാലു വരിയാക്കി 45 മീറ്ററില്‍
വികസിപ്പിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചില്ല. ജില്ലയിലെ
വെങ്ങളത്ത് സര്‍വേയും അതിര്‍ത്തി തിരിച്ചുള്ള കല്ലിടലും ചൊവ്വാഴ്ച
നടത്തുമെന്നായിരുന്നു ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്. രാഷ്ട്രീയ
പാര്‍ട്ടികളുടെ യോഗം നടക്കാത്തതും സര്‍വേയര്‍മാരുടെ ക്ഷാമവും മൂലമാണ്
നടപടികള്‍ നീട്ടിയതെന്നാണ് സൂചന. സര്‍വേ നടപടികളെ ചെറുക്കാന്‍ ജനകീയ
കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ നൂറു കണക്കിനാളുകള്‍
വെങ്ങളത്ത് എത്തിയിരുന്നു.
സര്‍വേയര്‍മാരുടെ ക്ഷാമമുള്ളതിനാല്‍, സര്‍വീസില്‍ നിന്ന് വിരമിച്ചവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനാണ് തീരുമാനം. അഞ്ചു പേരെ വീതം കൊയിലാണ്ടി, വടകര ഭാഗങ്ങളിലേക്ക് നിയമിക്കാന്‍ തീരുമാനിച്ചെങ്കിലും ഇവരുടെ പ്രതിഫല കാര്യത്തില്‍ അന്തിമ ധാരണയായില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാകാത്തതും അധികൃതരെ വലക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം മുന്‍പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. ഒരിക്കല്‍ കൂടി യോഗം ചേര്‍ന്നതിനു ശേഷം മതി സര്‍വേ എന്ന അഭിപ്രായം ശക്തമാണ്. വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷം ലഭിച്ച പരാതികള്‍ക്ക് പരിഹാരമുണ്ടാകാതെ നടപടികള്‍ മുന്നോട്ടുപോയാല്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്തു.
ഇതിനിടെ, പരിസ്ഥിതി വകുപ്പിന്റെ അനുമതി പോലും കിട്ടാതെയാണ് അധികൃതര്‍ നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് സമരസമിതി ആരോപിച്ചു. അധികൃതര്‍ വരാത്തതിനെ തുടര്‍ന്ന് കര്‍മസമിതിയുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ വെങ്ങളത്ത് 30 മീറ്ററില്‍ പ്രതീകാത്മക കല്ലിടല്‍ നടത്തി. ജില്ലാ പ്രസിഡന്റ് ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. എ. ടി. മഹേഷ്, റസാഖ് പാലേരി, പ്രദീപ് ചോമ്പാല, ബിജു കളത്തില്‍, അബു തിക്കോടി, കെ. കുഞ്ഞിരാമന്‍, പി. കെ. മോഹന്‍ദാസ്, പി.പ്രകാശ് കുമാര്‍, അബൂബക്കര്‍ അടക്കാട്, സി. സുരേഷ്, പി. കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് എ. ശേഖര്‍ ഉദ്ഘാടനം ചെയ്തു.

No comments:
Post a Comment