Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 18 February 2012

ഇ-മെയില്‍ വിക്ടിംസ് ഫോറം രൂപവത്കരിച്ചു

കോഴിക്കോട്: സിമി ബന്ധം ആരോപിച്ച് കേരള പൊലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇ-മെയില്‍ ഉപഭോക്താക്കളുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമപരവും സാമൂഹികവുമായ ഇടപെടലിനുംവേണ്ടി അഡ്വ. പി.എ. പൗരന്‍ ചെയര്‍മാനായി ഇ-മെയില്‍
വിക്ടിംസ് ഫോറം രൂപവത്കരിച്ചു. ഫസല്‍ കാതിക്കോട് ജനറല്‍ കണ്‍വീനര്‍, സി.എം. ശരീഫ് ഓര്‍ഗനൈസിങ് കണ്‍വീനര്‍, അഡ്വ. ഷാനവാസ്, അഡ്വ. എന്‍.എം. സിദ്ദീഖ്, അബ്ദുറഹ്മാന്‍ നദ്വി, ശക്കീര്‍ കാതിയാളം, കെ.വി. അബ്ദുന്നൂര്‍, എന്‍. റഷീദ്, ഇ.കെ. നൗഫല്‍ എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമീഷനും ന്യൂനപക്ഷ കമീഷനും പരാതി നല്‍കാനും തീരുമാനിച്ചു. സിഗ്നേച്ചര്‍ കാമ്പയിനിന്‍െറ ഉദ്ഘാടനം ഫെബ്രുവരി 22ന് തൃശൂരില്‍ ഒഡിഷയിലെ പോസ്കോ വിരുദ്ധ സമര നേതാവ് പ്രശാന്ത് പൈകറെ നിര്‍വഹിക്കും.യോഗത്തില്‍ അഡ്വ. പി.എ. പൗരന്‍ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് വേളം, സി. ദാവൂദ്, പി.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Discuss