Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 18 February 2012

നാട്ടിലേക്ക് അയച്ച മലയാളി യുവാവിന്‍െറ മൃതദേഹം മസ്കത്ത് വിമാനത്താവളത്തില്‍ ‘മറന്നുവെച്ചു’

മസ്കത്ത്: രണ്ടാഴ്ച മുമ്പ് ഒമാനില്‍ ആത്മഹത്യ ചെയ്ത മലയാളി യുവാവിന്‍െറ മൃതദേഹം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ‘മറന്നുവെച്ചു’. ഇന്നലെ വൈകുന്നേരം 5.45ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മൃതദേഹം കോഴിക്കോട് എത്തുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വയനാട്ടില്‍ നിന്നത്തെിയ യുവാവിന്‍െറ കുടുംബം നിരാശരായി മടങ്ങി. മൃതദേഹം നാട്ടിലത്തെിക്കുന്നതില്‍ വീഴ്ചവരുത്തിയത് തങ്ങളല്ല എന്ന നിലപാടിലാണ് എയര്‍ ഇന്ത്യ. ഈമാസം അഞ്ചിന് ഒമാനിലെ സഹമില്‍ തൂങ്ങിമരിച്ച വയനാട് മാനന്തവാടി പെരുമ്പാവില്‍ ചന്ദ്രന്‍െറ മകന്‍ ജിനേഷിന്‍െറ (24) മൃതദേഹമാണ് മസ്കത്ത് എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ കയറ്റാതെ ‘മറന്നുവെച്ചത’്. മസ്കത്തില്‍ നിന്ന് ഒമാന്‍ സമയം ഉച്ചക്ക് 1.45ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കയറ്റി അയക്കാന്‍ മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കി മൃതദേഹം വിമാനത്താവളത്തില്‍ ഏല്‍പിച്ചിരുന്നുവെന്ന് മസ്കത്തിലെ ‘കൈരളി’ പ്രവര്‍ത്തകര്‍ പറയുന്നു. വൈകുന്നേരം മൃതദേഹം നാട്ടിലത്തെുമെന്ന് എയര്‍ഇന്ത്യയില്‍ നിന്ന് കുടുംബത്തിന് ഫോണില്‍ അറിയിപ്പും ലഭിച്ചു. എന്നാല്‍, വൈകുന്നേരം എയര്‍ഇന്ത്യയില്‍ നിന്ന് വീണ്ടും വിളിച്ച് മൃതദേഹം ചില സാങ്കേതിക കാരണങ്ങളാല്‍ വിമാനത്തില്‍ കയറ്റാന്‍ കഴിഞ്ഞിട്ടില്ളെന്ന് അറിയിക്കുകയായിരുന്നുവെന്ന് ജിനേശിന്‍െറ അമ്മാവന്‍ രാജീവന്‍ നാട്ടില്‍ നിന്ന് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അപ്പോഴേക്കും കുടുംബം മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് വിമാനത്താവളത്തില്‍ എത്തിയിരുന്നു.
മൃതദേഹം ‘മറന്നുവെച്ചത്’ തങ്ങളല്ല, മൃതദേഹം എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ട് എന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് കുടുംബത്തെ വിവരമറിയിച്ചത്. എന്നാല്‍, വിമാനം പുറപ്പെടുന്ന സമയമായിട്ടും മൃതദേഹമടങ്ങിയ കാര്‍ഗോ വിമാനത്തില്‍ കയറ്റിയിരുന്നില്ല. എയര്‍പോര്‍ട്ടിനകത്ത് ഗ്രൗണ്ട് ക്ളിയറിങ്- കാര്‍ഗോ
ക്ളിയറിങ് വിഭാഗത്തിനുണ്ടായ പിഴവാണിതെന്ന് മസ്കത്തിലെ എയര്‍ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. രാവിലെ 11.15ന് വിമാനത്താവളത്തില്‍ മൃതദേഹം കൈപറ്റി എന്നതിന്‍െറ രേഖകള്‍ തന്‍െറ കൈവശമുണ്ടെന്ന് കാര്‍ഗോ ഏജന്‍സി പ്രതിനിധിയും വ്യക്തമാക്കുന്നു. കാര്‍ഗോ കൈപറ്റിയവര്‍ അത് കൃത്യസമയത്ത് വിമാനത്തില്‍ കയറ്റുന്നതിലാണ് വീഴ്ച വരുത്തിയതെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍, വീഴ്ച സംബന്ധിച്ച് വിമാനത്താവളത്തിന്‍െറ വിശദീകരണം ലഭ്യമായിട്ടില്ല. മൃതദേഹം നാട്ടിലത്തെിക്കുന്നതിന്‍െറ ചെലവ് സംബന്ധിച്ച് നേരത്തേ സ്പോണ്‍സറും കുടുംബവും തമ്മില്‍ ആശയകുഴപ്പമുണ്ടായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്പോണ്‍സര്‍ 1500 റിയാല്‍ (ഏകദേശം രണ്ടുലക്ഷം ഇന്ത്യന്‍ രൂപ) കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മസ്കത്തിലെ ഇന്ത്യന്‍ എംബസിയും, കൈരളി പ്രവര്‍ത്തകരും ഇടപെട്ടാണ് പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം മൃതദേഹം വിമാനത്താവളത്തിലത്തെിച്ചത്. ഇന്ന് മൃതദേഹം നാട്ടിലത്തെിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

No comments:

Discuss