Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 18 February 2012

കപ്പലിന്‍്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു; ഉടന്‍ അറസ്റ്റ്

കപ്പലിന്‍്റെ  നിയന്ത്രണം പൊലീസ് ഏറ്റെടുത്തു; ഉടന്‍ അറസ്റ്റ്
കൊച്ചി:  ഇറ്റലിയില്‍നിന്നുള്ള ചരക്ക് കപ്പലായ എന്‍റിക്ക ലക്സിയില്‍നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര-വിദേശ മന്ത്രാലയങ്ങളുടെ നിര്‍ദേശപ്രകാരം കപ്പലിന്‍്റെ  നിയന്ത്രണം കൊച്ചി
പൊലീസ് ഏറ്റെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ നാവികരെ പൊലീസ് ജടന്‍ അറസ്റ്റ് ചെയ്തേക്കും. ഇതിനായി സിറ്റി പൊലീസ് കമ്മീഷനര്‍  എം.ആര്‍. അജിത്കുമാര്‍  കപ്പലിലത്തെിയതായി റിപ്പോര്‍ട്ടുണ്ട്.   നാവികര്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് അറസ്റ്റ്.
ഞായറാഴ്ച രാവിലെ എട്ടിനകം കപ്പലിലെ മുഴുവന്‍ സുരക്ഷാ ഗാര്‍ഡുകളും പൊലീസിന് കീഴടങ്ങണമെന്നും അല്ളെങ്കില്‍ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും ശനിയാഴ്ച രാത്രി വൈകി കപ്പലിലത്തെിയ സിറ്റി പൊലീസ് കമീഷനര്‍ക്യാപ്റ്റന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം സിറ്റി പൊലീസ് കമീഷനറുടെ ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി സാം ക്രിസ്റ്റി ദാനിയേല്‍ നേരത്തേ കപ്പലിലത്തെി ഇതിന് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.  ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം കേന്ദ്രമന്ത്രി എസ്.എം. കൃഷ്ണ, കപ്പലിലെ ജീവനക്കാര്‍ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ക്ക് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടതിന് ശേഷമാണ് കമീഷനര്‍  മുന്നറിയിപ്പ് നല്‍കിയത്.
സുരക്ഷാ ജീവനക്കാരൊഴികെ കപ്പലിലെ 24 ജീവനക്കാരില്‍നിന്ന് മൊഴിയെടുക്കാന്‍ ക്യാപ്റ്റന്‍ പൊലീസിന ്അനുമതി നല്‍കിയിട്ടുമുണ്ട്. ഞായറാഴ്ച രാവിലെ കപ്പലിലത്തെി പൊലീസ് ഇവരില്‍നിന്ന് മൊഴിയെടുക്കും. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടങ്ങണമെന്ന നിലപാടില്‍ മാറ്റമില്ളെന്നും പൊലീസ് കമീഷനര്‍ പറഞ്ഞു. നയതന്ത്രപരമായ വിഷയമായതിനാലാണ് ഇക്കാര്യത്തില്‍ പൊലീസ് ഇതുവരെ കര്‍ശന നിലപാട് എടുക്കാതിരുന്നത്. ആഭ്യന്തര വകുപ്പിന്‍െറയും അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശത്തിന്‍െറയും അടിസ്ഥാനത്തില്‍ ഞായറാഴ്ച ശക്തമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും കമീഷനര്‍ അറിയിച്ചു.
ഇറ്റലിയില്‍നിന്ന്  നാല് നാവികസേനാംഗങ്ങള്‍ കപ്പലിലത്തെി ജീവനക്കാരുമായി ചര്‍ച്ച നടത്തി. ഇവരുമായി എ.ഡി.ജി.പിയും സിറ്റി പൊലീസ് കമീഷണര്‍മാരും കൂടിക്കാഴ്ച നടത്തി. നാല് നാവികസേനാംഗങ്ങള്‍ ഇപ്പോഴും കപ്പലില്‍ ക്യാമ്പ് ചെയ്യുകയാണ്. അതിനിടെ, ഇറ്റലി കപ്പല്‍ ജീവനക്കാര്‍ക്കെതിരെ തിടുക്കപ്പെട്ട് നടപടി പാടില്ളെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമെ അറസ്റ്റിന് മുതിരാവുവെന്നും അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി പൊലീസിന് നിര്‍ദേശം നല്‍കി.  മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് എ.ജി പൊലീസിന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വെടിവെച്ച സുരക്ഷാ ജീവനക്കാരെ കപ്പലിന്‍െറ ഡക്കിന് മുകളില്‍ എത്തിച്ചുതന്നാല്‍ മാത്രമേ അറസ്റ്റ് ചെയ്യാവൂ. ഇതിനകം മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കിയെന്ന് പൊലീസ് ഉറപ്പുവരുത്തുകയും വേണം. കപ്പല്‍ വിട്ടുകൊടുക്കാന്‍ പാടില്ല. കപ്പല്‍ വിട്ടുകൊടുക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടാല്‍ കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമെ പൊലീസ് ഇടപെടാവൂവെന്നും എ.ജിയുടെ നിയമോപദേശത്തില്‍ ഉണ്ട്. സംസ്ഥാന ആഭ്യന്തര വകുപ്പും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കപ്പല്‍ കമ്പനി ഉടമകള്‍ പൊലീസുമായി സഹകരിക്കാന്‍ തയാറാണെന്ന് സിറ്റി പൊലീസ് കമീഷണറെ ശനിയാഴ്ച അറിയിച്ചു. കമ്പനിയുടെ പ്രതിനിധികള്‍ ഞായറാഴ്ച കൊച്ചിയിലത്തെി പൊലീസിന് മൊഴി നല്‍കും. മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളും ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കപ്പലിന്‍െറ ക്യാപ്റ്റന് കേരള പൊലീസ് നല്‍കിയ കത്ത് ഇറ്റലി എംബസിക്ക് കൈമാറിയിട്ടുണ്ട്.

No comments:

Discuss