Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 26 February 2012

ഫോക്‌ലോര്‍ ഉത്സവം കൊടിയിറങ്ങി





കോഴിക്കോട്: ചെരാതിന്റെയും നിലവിളക്കിന്റെയും വെളിച്ചത്തിളക്കത്തില്‍ ദേവതാരൂപങ്ങള്‍ ചൈതന്യത്തോടെ തിളങ്ങി. ഒരാഴ്ച നീണ്ട ദേശീയ ഫോക്‌ലോര്‍ ഫെസ്റ്റിവലിന് സമാപനം കുറിച്ചുകൊണ്ട് കളങ്ങള്‍ മായ്ക്കുന്നതിനുമുന്നോടിയായായിരുന്നു ഈ ദീപക്കാഴ്ച. വൈകാതെ കളങ്ങള്‍ മായ്ച്ചു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ കലാകാരന്മാരൊരുക്കിയ വര്‍ണഭംഗികള്‍ ക്യാമറയിലും മിഴിയിലും മനസ്സിലുമൊപ്പിയെടുക്കാന്‍ ഒട്ടേറെപ്പേര്‍ അതിനകം കണ്ടംകുളം ജൂബിലിഹാളില്‍ എത്തിയിരുന്നു.



ടൗണ്‍ഹാളില്‍ കടമ്മനിട്ട വാസുദേവന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മേയര്‍ എ.കെ.പ്രേമജം അധ്യക്ഷയായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ., ഡെപ്യൂട്ടി മേയര്‍ പി.ടി.അബ്ദുള്‍ ലത്തീഫ്, എം.രാധാകൃഷ്ണന്‍, ഡോ. എം. ദാസന്‍, സി.പി.മുസാഫര്‍ അഹമ്മദ്, കെ.പി.മനോജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നാടന്‍പാട്ടുകള്‍, ദഫ്മുട്ട് എന്നിവ അരങ്ങേറി. ഉഷ കിഷോര്‍, ടി.എം. ശിവകൃഷ്ണന്‍, ശ്രീകുമാര്‍ എരുവട്ടി, ടി. വിജീഷ്, പ്രിയങ്ക എന്നിവരെ ആദരിച്ചു.

No comments:

Discuss