
കോഴിക്കോട്: സ്വന്തമായി കെട്ടിടമില്ലാതെ കോട്ടക്കുന്നിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടലുണ്ടി കോട്ടക്കുന്ന് അങ്കണവാടി കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍. കെട്ടിടം ഒഴിയാന്‍ ഉടമകള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മറ്റൊരു സ്ഥലം ലഭിക്കാതെ വലയുകയാണ് അങ്കണവാടി വര്‍ക്കറും ഹെല്‍പ്പറും.
കടലുണ്ടി കയര്‍ വ്യവസായ സഹകരണ സംഘത്തിന്റെ കെട്ടിടത്തിലാണ് 18 വിദ്യാര്‍ഥികളുമായി അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. വാടകക്കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഉടമകള്‍ നിര്‍ബന്ധം പിടിക്കാത്തതുകൊണ്ടുമാത്രം അങ്കണവാടി ഇപ്പോഴും ഇവിടെത്തന്നെ നിലനില്‍ക്കുന്നു. വാടകക്കെട്ടിടത്തില്‍ നിന്നും ഒഴിയേണ്ട അവസരം പഞ്ചായത്തധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും പകരം സംവിധാനത്തിന് നടപടിയായിട്ടില്ല.
അങ്കണവാടി തൊട്ടടുത്തുള്ള മറ്റേതെങ്കിലും കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ പറഞ്ഞു.
Tags: Kozhikode District News. കോഴിക്കോട്
. Kerala. കേരളം
No comments:
Post a Comment