Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 18 February 2012

ഓര്‍മകളില്‍ മുത്തങ്ങ സമരത്തിന്റെ ചുവപ്പ്‌


കോഴിക്കോട്: ഒന്‍പതുവര്‍ഷം മുമ്പുള്ള ആ ദിവസത്തെക്കുറിച്ചുള്ള ഓര്‍മള്‍ക്ക് ശശിധരന്റെ മനസ്സില്‍ ഇന്നും കടുംപച്ചനിറം. തലചായ്ക്കാന്‍ സ്വന്തമായൊരിടം മോഹിച്ച് കാടിന്റെ മക്കള്‍ കാടുകൈയേറിയ നാളുകളായിരുന്നു അത്. അവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പരിക്കേറ്റ് മരണംകാത്തുകിടന്ന നിമിഷങ്ങള്‍ക്ക്, വര്‍ഷങ്ങള്‍ക്കിപ്പുറവും ശശിധരന്റെ മനസ്സില്‍ നല്ല തെളിച്ചം.

2003 ഫിബ്രവരി 19-നായിരുന്നു ആ സംഭവം. ആദിവാസി ഭൂസമരത്തിന്റെ ഭാഗമായി മുത്തങ്ങയില്‍ വനഭൂമി കൈയേറിയവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ശശിധരന് വെട്ടേറ്റത്. തോല്‍പ്പെട്ടി വൈല്‍ഡ്‌ലൈഫ് റെയിഞ്ചില്‍ ഫോറസ്റ്ററായിരുന്നു അന്ന് പി.കെ. ശശിധരന്‍. നാല്പതോളം പേരടങ്ങുന്ന സംഘവുമായാണ് അന്ന് മുത്തങ്ങയിലേക്ക് പോയത്. ആക്രമിക്കപ്പെട്ടപ്പോഴാണറിഞ്ഞത്, താനൊറ്റപ്പെട്ടുപോയിരിക്കുന്നുവെന്ന്.

വര്‍ഷങ്ങളായി പരിചിതരായ ആദിവാസികള്‍ അക്രമത്തിനു തുനിയുമെന്ന് കരുതിയിരുന്നില്ല. ആ ധൈര്യത്തിലാണ് അവരെ പിന്തിരിപ്പിക്കാമെന്ന വിശ്വാസത്തോടെ മുന്നേറിയത്. എന്നാല്‍, മറ്റു പലയിടങ്ങളില്‍നിന്നും വന്നവര്‍ക്കായിരുന്നു സമരത്തിന്റെ നേതൃത്വം. അതുകൊണ്ടുതന്നെ, വെട്ടാനുള്ള ആഹ്വാനമുണ്ടായപ്പോള്‍ അത് നടപ്പാക്കാന്‍ ആളുണ്ടായി. സുരേഷ് പുരോഹിതിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് രക്ഷിച്ചത്. അപ്പോഴേക്കും താന്‍ മരിച്ചുപോയെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ ധാരണ. സമയത്ത് ആസ്​പത്രിയിലെത്തിയില്ലെങ്കില്‍ ചോരവാര്‍ന്നു മരിച്ചുപോകുമായിരുന്നുവെന്ന് ഉറപ്പ്- ശശിധരന്‍ പറയുന്നു.ആ സംഭവത്തിനുശേഷം മൂന്നുമാസം നീണ്ട ചികിത്സക്കാലം. ആരോഗ്യം വീണ്ടെടുത്തശേഷം കേസുമായി ബന്ധപ്പെട്ടുള്ള യാത്രകള്‍. ആദിവാസി സമരത്തെ നേരിടുന്നതില്‍ കാണിച്ച മനസ്സാന്നിധ്യത്തിന്റെ പേരില്‍ വകുപ്പില്‍നിന്ന് അംഗീകാരമോ നല്ലൊരുവാക്കോ കിട്ടിയില്ല. എന്നുമാത്രമല്ല, പലപ്പോഴും കുറ്റപ്പെടുത്തല്‍ നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. 2006-ല്‍ വിരമിച്ച ശശിധരന്‍ കൊയിലാണ്ടിയിലെ വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയുകയാണിപ്പോള്‍; അത്യാവശ്യം സാമൂഹികപ്രവര്‍ത്തനങ്ങളുമായി.

No comments:

Discuss