Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 15 February 2012

നഗരസഭാ കൗണ്‍സിലില്‍ ബഹളം, കൈയാങ്കളി

കോഴിക്കോട്: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളിയും ബഹളവും ചായക്കോപ്പയേറും.  പ്രതിപക്ഷ ഉപനേതാവ് കെ. മുഹമ്മദലി തന്നെ തടഞ്ഞതായി മേയര്‍ പ്രഫ. എ.കെ. പ്രേമജവും എല്‍.ഡി.എഫ് കൗണ്‍സിലര്‍ കെ. സിനി തന്‍െറ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചതായി
മുഹമ്മദലിയും ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്-യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വൈകിട്ട് നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തി.
സംസ്ഥാനത്തെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന അടിയന്തരപ്രമേയം ചര്‍ച്ചചെയ്ത് ഐകകണ്ഠ്യേന പാസാക്കുകയും ഏഴു ശ്രദ്ധക്ഷണിക്കലുകള്‍ പൂര്‍ത്തിയാക്കുകയും അജണ്ടയിലെ മറ്റു 115 ഇനങ്ങള്‍ പാസാക്കുകയും ചെയ്തശേഷമാണ് കൗണ്‍സിലില്‍ അനിഷ്ട സംഭവങ്ങളുണ്ടായത്. ബഹളത്തിനിടയില്‍ അജണ്ട പാസാക്കി മേയര്‍ ചേംബറിലേക്ക് തിരിച്ചുപോകുമ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ കെ. മുഹമ്മദലിയുടെ നേതൃത്വത്തില്‍ മുദ്രവാക്യം മുഴക്കി തടയുകയായിരുന്നു. അതോടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും കുതിച്ചത്തെി. അതോടെ ഉന്തും തള്ളുമായി. ഇതിനിടയിലാണ് സിനി തന്നെ ഷര്‍ട്ടിന് പിടിച്ചു വലിച്ചതെന്ന് മുഹമ്മദലി പറഞ്ഞു. കെ.വി. ബാബുരാജ്, വി. സുധീര്‍, ഒ.എം. ഭരദ്വാജ് എന്നിവര്‍ തന്നെ ആക്രമിക്കാന്‍ വന്നതായും അദ്ദേഹം ആരോപിച്ചു. ബഹളവും ഉന്തുംതള്ളും തുടരുന്നതിനിടെയാണ് ആരോ ചായക്കോപ്പ ഇതിനിടയിലേക്ക് വലിച്ചെറിഞ്ഞത്. കൗണ്‍സിലര്‍ സത്യഭാമയാണ് മേയര്‍ക്കുനേരെ കോപ്പ വലിച്ചെറിഞ്ഞതെന്ന് ഭരദ്വാജ് ഉറക്കെ വിളിച്ചുപറഞ്ഞു. പരസ്പരം അസഭ്യവര്‍ഷവും നടന്നു. ഇതിനിടയില്‍ മേയറെ സെക്യൂരിറ്റിക്കാര്‍ വഴിയൊരുക്കി ചേംബറിലത്തെിച്ചു. പിന്നീട് ചില ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം ശമിപ്പിക്കാന്‍ രംഗത്തിറങ്ങുകയും അംഗങ്ങളെ പിടിച്ചുമാറ്റുകയുമായിരുന്നു.
നഗരത്തിലെ ശുചീകരണത്തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ നൂറോളം ബദല്‍ ശുചീകരണ തൊഴിലാളികളെ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിക്കണമെന്ന ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ ശിപാര്‍ശ പരിഗണനക്കുവന്നപ്പോഴാണ് ബഹളം തുടങ്ങിയത്. പാര്‍ട്ടിക്കാരായ ആളുകളെ നിയമിക്കാനുള്ള ശ്രമമാണിതെന്നും സ്ഥിരം സമിതി യോഗത്തില്‍ അംഗങ്ങളായ പി.വി. അവറാനും സക്കറിയ പി. ഹുസൈനും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. വിശദമായ ചര്‍ച്ച ആവശ്യമായതിനാല്‍ ഈ ഇനം മാറ്റിവെക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ശുചീകരണം അടിയന്തര വിഷയമാണെന്നും തൊഴിലാളികളില്ലാത്തതിനാല്‍ നഗരവാസികളാകെ പ്രയാസപ്പെടുകയാണെന്നും ഈ യോഗത്തില്‍ തന്നെ തീരുമാനം വേണമെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ജീവനക്കാരുടെ സ്ഥലംമാറ്റം കൈക്കൂലി വാങ്ങിയാണ് നടത്തുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ആരോപിച്ചതോടെ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ആരാണ് കൈക്കൂലി വാങ്ങിയതെന്ന് വ്യക്തമാക്കണമെന്നും കൈക്കൂലി പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ബഹളം തുടരുന്നതിനിടെ മേയര്‍ അജണ്ടയിലെ നടപടികളുമായി മുന്നോട്ടുപോയി. അതോടെ മേയര്‍ നീതിപാലിക്കണമെന്ന് കെ. മുഹമ്മദലിയുടെ  നേതൃത്വത്തില്‍ മുദ്രവാക്യം വിളിയുയര്‍ന്നു. ബഹളം തുടരുന്നതിനിടെ മാറാട് ഗൂഢാലോചന കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ടി. ഹസ്സന്‍ അവതരിപ്പിച്ചു. പ്രമേയം പാസാക്കി മേയര്‍ സഭ പിരിച്ചുവിട്ടു. തുടര്‍ന്ന് മേയര്‍ ചേംബറിലേക്ക് മടങ്ങുമ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.

No comments:

Discuss