Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 6 February 2012

എ.ഡബ്ല്യു.എച്ച്. റിസീവറെ ഉപരോധിച്ചു

കോഴിക്കോട്: ക്ലാസുകള്‍ മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച്. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ സ്ഥാപനത്തിന്റെ റിസീവറെ ഉപരോധിച്ചു. റിസീവര്‍ കെ.എന്‍. നമ്പൂതിരിയുടെ തൊണ്ടയാട്ടുള്ള വീട്ടിലായിരുന്നു ഉപരോധസമരം. രാത്രി ഒമ്പതുവരെ ഉപരോധം നീണ്ടു. എസ്.എഫ്.ഐ. യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു സമരം.

കോളേജിലെ അധ്യാപക സമരത്തെത്തുടര്‍ന്ന് ഒരുമാസമായി അധ്യയനം മുടങ്ങിക്കിടക്കുകയാണ്. ഇതേത്തുടര്‍ന്ന് ഭാവി അവതാളത്തിലായതാണ് വിദ്യാര്‍ഥികളെ സമര രംഗത്തെത്തിച്ചത്.

No comments:

Discuss