Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 20 February 2012

ഓര്‍മപ്പെടുത്തലുകള്‍ ഇല്ലാത്ത സമൂഹത്തിന് നാശം -ടി.പി.അബ്ദുള്ളകോയ മദനി


അത്തോളി: ജീവിതചര്യകളെക്കുറിച്ച് ഓര്‍മപ്പെടുത്തലുകള്‍ ഇല്ലാത്ത സമൂഹം നശിക്കുമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദിന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുള്ളക്കോയ മദനി പറഞ്ഞു.

'ഇസ്‌ലാം ശാന്തിയുടെ മതം' ഐ.എസ്.എം. സംസ്ഥാന കാമ്പയിന്റെ ഭാഗമായി അത്തോളിയില്‍ നടന്നുവരുന്ന 'ദി ലൈറ്റ്' എക്‌സിബിഷന്റെ ഭാഗമായുള്ള ആദര്‍ശസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.സി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. വളപ്പില്‍ അബ്ദുസലാം, ഷെബീര്‍ എം. റഷീദ് കെ. എന്നിവര്‍ സംസാരിച്ചു. മുജീബ് തോരായി സ്വാഗതവും മഷ്ഹൂദ് കെ. നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന വനിതാസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. അത്തോളി പഞ്ചായത്ത് പ്രസിഡന്റ് രമ പലോത്ത് മുഖ്യാതിഥി ആയിരുന്നു. പ്രദര്‍ശനം എം.കെ.രാഘവന്‍ എം.പി.യടക്കം നിരവധി പേര്‍ കാണാനെത്തിയിരുന്നു.

No comments:

Discuss