Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 20 February 2012

മാലൂര്‍കുന്നില്‍ ഭൂമി വാങ്ങി-മന്ത്രി മുനീര്‍

മാലൂര്‍കുന്നില്‍ ഭൂമി വാങ്ങി-മന്ത്രി മുനീര്‍
കോഴിക്കോട്: വയനാട് റോഡില്‍ മാലൂര്‍കുന്ന് എ.ആര്‍. ക്യാമ്പിനു സമീപം താന്‍ 30 സെന്റ് ഭൂമി വാങ്ങിയത് പാറോപ്പടി സെന്റ് ആന്റണീസ്  ചര്‍ച്ച് വികാരിയില്‍നിന്നാണെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. വൈദികനില്‍നിന്ന് ഭൂമി വാങ്ങിയിട്ടില്ലെന്ന് ഇന്നലെ രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ
മന്ത്രി ഉച്ചക്കുശേഷം നിലപാട് മാറ്റി.  ഭൂമി വിവാദം സംബന്ധിച്ച് പാറോപ്പടി ചര്‍ച്ച് വികാരി ഫാ. ജോസ് മണിമലതറപ്പില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതിനല്‍കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് 'ഞാന്‍ വൈദികനില്‍നിന്ന് ഭൂമി വാങ്ങിയിട്ടില്ല. മെഹ്ബൂബില്‍നിന്നാണ്' എന്നായിരുന്നു മന്ത്രിയുടെ ആദ്യ മറുപടി.
'മാലൂര്‍കുന്നില്‍ 12 ലക്ഷം രൂപ നല്‍കി 30 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ട്. 30 വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ 30 സെന്റ് ഭൂമി വാങ്ങിയതാണോ പ്രശ്നം. ഇല്ലാത്ത വിവാദം കുത്തിപ്പൊക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. അവര്‍ വിചാരിച്ചാല്‍  മുനീറിനെ ഒന്നും ചെയ്യാനാവില്ല. പൊതുജനത്തിന് എന്നെ അറിയാം' -മന്ത്രി പറഞ്ഞു.
ആധാരപ്രകാരം ഭൂമിവിറ്റത് വൈദികനാണല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ 'എനിക്ക് ഭൂമി വിറ്റത് മെഹബൂബ് ആണ് എന്നായിരുന്നു മറുപടി. മൊത്തം ഒരു കോടി രണ്ടര ലക്ഷം രൂപക്ക് കരാറാക്കിയ 92 സെന്റിലെ 30 സെന്റ് ഭൂമി 12 ലക്ഷത്തിന് ലഭിക്കുമോ എന്ന ചോദ്യത്തിന്, '30 സെന്റ്് എനിക്ക് 12 ലക്ഷത്തിനാണ് ലഭിച്ചത്. അവിടുത്തെ ന്യായവില അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാക്കി ഭൂമിക്ക് മെഹബൂബ് കൂടുതല്‍ തുക വാങ്ങിയിട്ടുണ്ടാവാം' -മന്ത്രി മറുപടി പറഞ്ഞു. 'മാലൂര്‍കുന്നില്‍ ക്രിസ്ത്യന്‍ സമുദായം ശാസ്ത്രീയ രീതിയില്‍ കല്ലറ നിര്‍മിക്കുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. നാട്ടുകാരുടെ ആശങ്ക പരിഹരിച്ച് അവിടെ കല്ലറ നിര്‍മിക്കണമെന്നുതന്നെയാണ്  നിലപാട്. അതിനടുത്ത് വീടുവെച്ച് താമസിച്ചാല്‍ രാത്രി പ്രേതമോ പിശാചോ വന്ന് പിടികൂടുമെന്ന ഭയവും എനിക്കില്ല' -മന്ത്രി പറഞ്ഞു.
'താന്‍ വൈദികനില്‍നിന്നുതന്നെയാണ് ഭൂമി വാങ്ങിയതെന്ന് ഉച്ചക്കുശേഷം ടെലിഫോണില്‍ മന്ത്രി അറിയിച്ചു.
ജാഫര്‍ഖാന്‍ കോളനിയില്‍ ഏഴ് സെന്റ് ഭൂമിയിലാണ് വീട്. അവിടെ വെള്ളം കയറുന്നതിനാലാണ് കുറഞ്ഞ വിലക്ക് കിട്ടിയപ്പോള്‍ മാലൂര്‍കുന്നില്‍ ഭൂമി വാങ്ങിയത്.  അവിടെ വീടുവെക്കാനായിരുന്നു തീരുമാനം. എന്നാല്‍, പൊലീസ് സോണില്‍ വരുന്നതിനാല്‍ പ്ലാന്‍ കിട്ടില്ലെന്ന് ഇപ്പോഴറിഞ്ഞു.
ഇനി എന്തുചെയ്യണമെന്ന് നോക്കിയിരിക്കയാണ്. ഞാനെടുത്ത ഭൂമിയിലേക്ക് പള്ളിയുടെ സ്ഥലത്തുകൂടെ വഴിതരാമെന്ന് പറഞ്ഞിരുന്നു. സെമിത്തേരിക്കെതിരെ പ്രശ്നമുണ്ടായപ്പോള്‍ പള്ളിക്കാര്‍ വഴി അടച്ചു.
ആക്ഷന്‍ കമ്മിറ്റി ഷെഡ് കെട്ടിയത് എന്റെ സ്ഥലത്തല്ല.
അവിടെ ലീഗിന്റെ മാത്രമല്ല മറ്റു പാര്‍ട്ടികളുടെയും കൊടിയുണ്ട്. പ്രാദേശിക ലീഗ് കമ്മിറ്റിപോലും അറിയാതെ മറ്റാരോ ആണ് അവിടെ കൊടിനാട്ടിയത്.
ലീഗിന് അക്കാര്യത്തില്‍ പങ്കില്ല. എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍ -മന്ത്രി വ്യക്തമാക്കി.

No comments:

Discuss