റിയാദ്: ഒൗദ്യോഗിക രേഖകളൊന്നുമില്ലാതെ വാഹനമോടിക്കാന്‍
നിര്‍ബന്ധിച്ച തൊഴിലുടമ കൈയൊഴിയുകയും ചതിയില്‍ പൊലീസില്‍ ഏല്‍പിക്കുകയും
ചെയ്തതിനെ തുടര്‍ന്ന് വാഹനാപകട കേസില്‍ ജയിലിലായ മലയാളി ഡ്രൈവര്‍10
മാസമായി റിയാദ് ജയിലില്‍ കഴിയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന
അപകടത്തിന്‍െറ
ഉത്തരവാദിയായി കൊല്ലം അഞ്ചല്‍ തഴമേല്‍ സ്വദേശി ആരയമൂട്ടില്‍ വീട്ടില്‍ അബ്ദുല്‍ അസീസ് സിറാജുദ്ദീനാണ് (52) മലസിലെ ജയിലില്‍ കഴിയുന്നത്.
നാലുവര്‍ഷം മുമ്പ് ഹൗസ് ഡ്രൈവറായി റിയാദിലത്തെിയ സിറാജുദ്ദീനെ 10 ദിവസത്തിന് ശേഷം സ്പോണ്‍സര്‍ ഒരു മാന്‍ പവര്‍ സപൈ്ള കമ്പനിക്ക് വില്‍ക്കുകയായിരുന്നു. ഈ കമ്പനി വിവിധ വീടുകളിലേക്ക് ഡ്രൈവര്‍ ജോലിക്കായി ഇയാളെ പറഞ്ഞയച്ചു. റെസിഡന്‍റ് പെര്‍മിറ്റ് (ഇഖാമ), ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയൊന്നുമില്ലാതെയാണ് സിറാജുദ്ദീനെ ജോലിയെടുപ്പിച്ചത്. അപകടം നടക്കുമ്പോള്‍ റിയാദിലുള്ള ഒരു ലബനീസ് കുടുംബത്തിന്‍െറ കീഴിലായിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ കുടുംബനാഥയുടെ ഉടമസ്ഥതയിലുള്ള ഷെവര്‍ലെ കാറുമായി ജോലിയിലായിരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇയാളുടെ കാറില്‍ പിന്നില്‍നിന്നത്തെിയ സ്വദേശിയുടെ ലക്സസ് കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു കുതിച്ച സിറാജുദ്ദീന്‍െറ കാര്‍ മുന്നിലുണ്ടായിരുന്ന പാകിസ്താനിയുടെ മസ്ദ കാറില്‍ ചെന്നിടിച്ചു. അപകടമുണ്ടായ ഉടന്‍ തൊഴിലുടൃമയെ ഫോണില്‍ അറിയിച്ചിരുന്നു. കാര്‍ അവിടെ ഉപേക്ഷിച്ച് എത്രയും വേഗം രക്ഷപ്പെടാനാണത്രെ നിര്‍ദ്ദേശം കിട്ടിയത്. അതില്‍പിന്നെ തൊഴിലുടമയുടെ വീട്ടില്‍ സിറാജുദ്ദീന്‍ ഒളിവില്‍ കഴിയുകയായിരുന്നു. അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ തൊഴിലുടമ സിറാജുദ്ദീനോട് ട്രാഫിക് പൊലീസിന് പിടികൊടുക്കാനും അപകടം തന്‍െറ തെറ്റുകൊണ്ട് സംഭവിച്ചതാണെന്ന് സമ്മതിക്കാനും നിര്‍ദേശിച്ചു. അപകടത്തിന്‍െറ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്താല്‍ മാപ്പ് നല്‍കി വിട്ടയക്കും എന്നാണത്രെ സിറാജുദ്ദീനെ തൊഴിലുടമ ധരിപ്പിച്ചത്. തൊഴിലുടമയോടൊപ്പം പോയി ട്രാഫിക് പൊലീസിന് കീഴടങ്ങി ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തി മലസ് ജയിലിലേക്ക് മാറ്റി.
അതിന് ശേഷം പുറം ലോകം കണ്ടിട്ടില്ല. ജാമ്യത്തിലെടുക്കാന്‍ സ്പോണ്‍സറോ സപൈ്ള കമ്പനിയധികൃതരോ ഒടുവിലത്തെ തൊഴിലുടമയൊ വന്നില്ല. ഇതിനിടയില്‍ ലക്സസ് കാറുടമക്ക് 63,000 റിയാലിന്‍െറ നഷ്ടപരിഹാരം കൊടുക്കാന്‍ ഉത്തരവിട്ട്് ട്രാഫിക് ട്രിബ്യൂണലിന്‍െറ വിധിവന്നു. ഇനി ഷെവര്‍ലെ കാറിന്‍േറയും മസ്ദ കാറിന്‍േറയും വിധി വരാനുണ്ടെന്നും അതുകൂടി ചേരുമ്പോള്‍ മൊത്തം നഷ്ടപരിഹാര തുക 1, 31, 000 റിയാലായി ഉയരുമെന്നുമാണ് ഭയപ്പെടുന്നതെന്നും ഇദ്ദേഹത്തിന്‍െറ മോചന ശ്രമവുമായി രംഗത്തുള്ള ഫൊക്കാസ പ്രവര്‍ത്തകര്‍ പറയുന്നത്. ഉമ്മ, ഭാര്യ, മൂന്നു കുട്ടികള്‍, വിവാഹ മോചനം നേടിയ സഹോദരി ഉള്‍പ്പെടെ വലിയൊരു കുടുംബത്തിന്‍െറ ഏകാശ്രയമായിരുന്നു സിറാജുദ്ദീന്‍. സിറാജുദ്ദീനെ രക്ഷപ്പെടുത്താനുള്ള മാര്‍ഗമാരാഞ്ഞ് ഫൊക്കാസ പ്രവര്‍ത്തകര്‍ റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും തിരുവനന്തപുരത്തെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സിനും നോര്‍ക്കക്കും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിനും കേരള പൊലീസിലെ എന്‍.ആര്‍.ഐ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്.

No comments:
Post a Comment