Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 16 February 2012

ദിശാബോധം നല്‍കി 'ലക്ഷ്യ 2012'




മനസ്സ് നിറയെ ആത്മവിശ്വാസവും പ്രചോദനവും ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു അവരെല്ലാം ഫാറൂഖ് കോളേജിലെ 'ലക്ഷ്യ-2012' പരിശീലന ക്യാമ്പില്‍ നിന്ന് മടങ്ങിയത്. വിദ്യാര്‍ഥികളില്‍ നേതൃപാടവവും വ്യക്തിത്വവും വളര്‍ത്തുന്നതിനായി കോളേജ് സോഷ്യോളജി വിഭാഗം സംഘടിപ്പിച്ച 'ലക്ഷ്യ-2012' സോഫ്ട് സ്‌കില്‍ പരിശീലന ക്യാമ്പാണ് വടക്കന്‍ കേരളത്തിലെ വിവിധ ക്യാമ്പസുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് ജീവിതവിജയത്തിന്റെ പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നത്. പഠനത്തിലെ മിടുക്കിന് പുറമെ സാമൂഹിക ജീവിതത്തില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളെക്കുറിച്ചായിരുന്നു ക്യാമ്പില്‍ ചര്‍ച്ചകളും പരിശീലന ക്ലാസുകളും നടന്നത്.18 കാമ്പസുകളില്‍ നിന്നായി 200 വിദ്യാര്‍ഥികളാണ് ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന 'ലക്ഷ്യ-2012'ല്‍ പങ്കെടുത്തത്. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം, ഇംഗ്ലീഷ് സാഹിത്യം, സോഷ്യോളജി, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, മാനേജ്‌മെന്റ്, ബിസിനസ്സ് തുടങ്ങിയ വിഭാഗങ്ങളില്‍ പഠനം നടത്തുന്നവരാണ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയത്.

പ്രമുഖ സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ മുഹമ്മദ് ഐക്കണ്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ സഭാകമ്പം, തൊഴില്‍മേഖലയിലെ പ്രതിസന്ധികള്‍ നേരിടുക, വ്യക്തിത്വ വികസനം, നേതൃപാടവം, അഭിരുചികളെ ജീവിതവിജയമാക്കി മാറ്റുക, കാര്യക്ഷമത വര്‍ധിപ്പിക്കല്‍, ജീവിത ആസൂത്രണം എന്നീ വിഷയങ്ങളാണ് ക്യാമ്പ് കൈകാര്യം ചെയ്തത്.


പങ്കെടുക്കാനെത്തിയവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള ക്യാമ്പില്‍ കളിയും ചിന്തകളും പരിശ്രമവും കോര്‍ത്തിണക്കിയ പ്രാക്ടിക്കല്‍ സെഷനുകള്‍ ഏറെ ആസ്വാദ്യകരവും ഉപകാരപ്രദവുമായതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.


ക്ലാസുകള്‍ക്കുശേഷം വിദ്യാര്‍ഥികള്‍ അനുഭവങ്ങള്‍ പങ്കിട്ടശേഷമാണ് മടങ്ങിയത്. ഫാറൂഖ് കോളേജ് സോഷ്യോളജി വിദ്യാര്‍ഥി മുഹമ്മദ് ഷെറിന്‍, അധ്യാപകരായ എം. ഷിലുജാസ്, ബദ്‌രിയ ബീഗം എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് ഷിയാദ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

No comments:

Discuss