കോഴിക്കോട്: ജില്ലയില്‍ അനുവദിച്ച രണ്ട് പാസ്പോര്‍ട്ട്
സേവാകേന്ദ്രങ്ങളും പ്രവര്‍ത്തനം തുടങ്ങിയിട്ടും ജനങ്ങള്‍
എത്തിത്തുടങ്ങിയില്ല. അതേസമയം, എരഞ്ഞിപ്പാലത്തെ റീജനല്‍ പാസ്പോര്‍ട്ട്
ഓഫിസ് പരിസരം അപേക്ഷകരെക്കൊണ്ട് നിറഞ്ഞുകവിയുകയും
ചെയ്തു.
തത്കാല്‍ അപേക്ഷകള്‍ ഒഴികെയുള്ളവ പുതുതായി തുടങ്ങുന്ന സേവാകേന്ദ്രങ്ങളില്‍ നല്‍കണമെന്ന്് അധികൃതര്‍ നേരത്തേതന്നെ അപേക്ഷകരെ അറിയിച്ചിരുന്നെങ്കിലും പൊതുജനത്തിന് ആശയക്കുഴപ്പം മാറിയിട്ടില്ല.
ഇതേതുടര്‍ന്ന് തിങ്കളാഴ്ച എരഞ്ഞിപ്പാലത്തെ ഓഫിസിലെത്തിയ അപേക്ഷകരും അധികൃതരും തമ്മില്‍ ചില്ലറ വാക്കേറ്റവും നടന്നു. അതിനിടെ, സേവാകേന്ദ്രത്തിന്റെയും പാസ്പോര്‍ട്ട് ഓഫിസിന്റെയും വെബ്സൈറ്റ് തകരാറായതിനാല്‍ തിങ്കളാഴ്ച ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകളും നിലച്ചു.
സേവാകേന്ദ്രങ്ങളില്‍ 300 പേരുടെ അപേക്ഷകള്‍ മാത്രമാണ് തിങ്കളാഴ്ച സ്വീകരിച്ചത്.
ജില്ലയില്‍ വെസ്റ്റ്ഹില്ലിലും വടകരയിലുമാണ് പാസ്പോര്‍ട്ട് ജനസേവന കേന്ദ്രങ്ങള്‍ തുറന്നത്. ഇവിടേക്കുള്ള അപേക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വെള്ളിയാഴ്ചതന്നെ തുടങ്ങിയിരുന്നു.
വടകരയില്‍ 150ഉം വെസ്റ്റ് ഹില്ലില്‍ 200 ഉം അപേക്ഷകള്‍ വാങ്ങാനാണ് നിര്‍ദേശം. തിങ്കളാഴ്ച ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിശോധിച്ചപ്പോഴാണ് അപേക്ഷകരുടെ കുറവ് ബോധ്യപ്പെട്ടത്. വടകരയില്‍ 28ഉം വെസ്റ്റ്ഹില്ലില്‍ 24ഉം പേരാണ് അപേക്ഷ സമര്‍പ്പിച്ചത്.
ടാറ്റയുടെ നിയന്ത്രണത്തിലുള്ള സേവാകേന്ദ്രങ്ങളില്‍ ഫീസ് കൂടുമെന്ന ധാരണയാണ് അപേക്ഷകരെ പിന്തിരിപ്പിച്ചതത്രെ.
അതേസമയം, ഈ സംവിധാനത്തെ ക്കുറിച്ച് ജനങ്ങള്‍ അറിയാത്തതും കാരണമായിട്ടുണ്ട്. എരഞ്ഞിപ്പാലത്തെ ഓഫിസില്‍ എത്തിയശേഷമാണ് പലരും സേവാകേന്ദ്രങ്ങളെകുറിച്ച് അറിഞ്ഞത്. വെള്ളിയാഴ്ചവരെ ഇങ്ങനെയെത്തിയവരെ വെസ്റ്റ്ഹില്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവാന്‍ അധികൃതര്‍ വാഹനം ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ചയെത്തിയവരോട് സേവാകേന്ദ്രത്തിന്റെ കാര്യം പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളും മാഹിയുമാണ് കോഴിക്കോട്ടെ പാസ്പോര്‍ട്ട് ഓഫിസ് പരിധിയില്‍വരുന്നത്. ഇവിടങ്ങളില്‍നിന്നുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് തിങ്കളാഴ്ച അതിരാവിലെ എരഞ്ഞിപ്പാലത്ത് എത്തിയത്. സേവാകേന്ദ്രം തുടങ്ങിയ വിവരംപോലും പലരും ഇവിടെനിന്നാണ് അറിഞ്ഞത്.
200 പേര്‍ക്ക് ആദ്യം ടോക്കണ്‍ നല്‍കിയെങ്കിലും അപേക്ഷകര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് 100 പേര്‍ക്കുകൂടി വീണ്ടും ടോക്കണ്‍ നല്‍കി. ചൊവ്വാഴ്ചത്തെ പൊതുപണിമുടക്ക് കാരണം അപേക്ഷകരുടെ എണ്ണത്തില്‍ നല്ല വര്‍ധനയുമുണ്ടായി.
അടിയന്തര സ്വഭാവമുള്ളതും തത്കാല്‍ വിഭാഗത്തില്‍പെട്ടതുമായ അപേക്ഷകള്‍ മാത്രമാണ് എരഞ്ഞിപ്പാലത്തെ ഓഫിസില്‍ സ്വീകരിക്കുക. ഇരു സേവാ കേന്ദ്രങ്ങളിലേക്കുമായി ഇവിടെനിന്ന് എട്ട് ജീവനക്കാരെയും സ്ഥലംമാറ്റിയിട്ടുണ്ട്. തത്കാല്‍ വിഭാഗത്തിലെ 250 അപേക്ഷകള്‍ വേറെയും സീകരിച്ചു.

No comments:
Post a Comment