Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 27 February 2012

ജീപ്പ് ഡ്രൈവറുടെ ആത്മഹത്യ: പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു



കൊയിലാണ്ടി: നഗരത്തിലെ ജീപ്പ് ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍  അന്വേഷണം തുടങ്ങിയതായി കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. ഹരിദാസ് പറഞ്ഞു.
പന്തലായനി കട്ടുവയല്‍ കുനി ബാബുവാണ് (40) ഷെഡില്‍ തൂങ്ങിമരിച്ചത്. സംഘംചേര്‍ന്നുള്ള ചിലരുടെ ആക്രമണത്തില്‍ മനംനൊന്താണ് ബാബു ആത്മഹത്യ ചെയ്തതെന്നാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കുറുവങ്ങാട് സെന്‍ട്രലില്‍വെച്ചാണ് സംഘം ആക്രമിച്ചത്. തുടര്‍ന്ന്
ചിലര്‍ ചേര്‍ന്ന് പൊലീസിലേല്‍പിച്ചു.  സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ബാബുവിനെ ജാമ്യത്തിലിറക്കി. എന്നാല്‍, ശനിയാഴ്ച ഉച്ചയോടെ, താമസിക്കുന്ന ഷെഡില്‍ ബാബു ജീവനൊടുക്കുകയായിരുന്നു. തിങ്കളാഴ്ച പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.

No comments:

Discuss