ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 3 February 2012
കാഞ്ഞിലശ്ശേരി ക്ഷേത്രം ശിവരാത്രി ആഘോഷം
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി
ഉത്സവം ഫിബ്രവരി 15 മുതല്‍ 22 വരെ ആഘോഷിക്കും. 15ന് രാവിലെ കലവറ
നിറയ്ക്കല്‍, ദ്രവ്യകലശാഭിഷേകം, രാത്രി എട്ടിന് കൊടിയേറ്റം. 16ന് രാവിലെ
10ന് ഡോ. പ്രിയദര്‍ശന്‍ലാലിന്റെ പ്രഭാഷണം, വൈകിട്ട് ഭജന്‍സ്, 9.30ന്
പൂക്കാട് കലാലയത്തിന്റെ നാടകം-മനസ്സറിയും യന്ത്രം. 17ന് വൈകിട്ട്
ഗാനാഞ്ജലി, തായമ്പക, ഗാനമേള, 18ന് രാവിലെ ഓട്ടന്‍ തുള്ളല്‍, രാത്രി
വിശേഷാല്‍ തായമ്പക. 19ന് ഉച്ചയ്ക്ക് സമൂഹസദ്യ, 6.30ന് ആലിന്‍കീഴ് മേളം.
20ന് മഹാശിവരാത്രി. ഉച്ചയ്ക്ക് സമൂഹസദ്യ, രാത്രി 9ന് നാട്യവിസ്മയം, 21ന്
പള്ളിവേട്ട, രാത്രി തായമ്പക. 22ന് കുളിച്ചാറാട്ട്.
No comments:
Post a Comment