കോഴിക്കോട്: കടകളില്‍ മൂന്നുരൂപയില്‍ താഴെ വിലയുള്ള
കോഴിമുട്ടക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ അമ്പത് ശതമാനത്തോളം അധികവില
ഈടാക്കുന്നതായി ആക്ഷേപം. മറ്റ് കടകളില്‍ 2.90 മുതല്‍ മൂന്നുരൂപ വരെയാണ്
കോഴിമുട്ടയുടെ വില. എന്നാല്‍, സിവില്‍സ്റ്റേഷനു സമീപം അടുത്തിടെ ആരംഭിച്ച
സൂപ്പര്‍ മാര്‍ക്കറ്റില്‍ ആറ് കോഴിമുട്ടക്ക് 26 രൂപയാണ് ഈടാക്കുന്നത്.
പേപ്പര്‍ കണ്ടൈനറില്‍ നല്‍കുന്നുവെന്ന പേരിലാണ് മുട്ടയൊന്നിന് 1.50 രൂപ
അധികം ഈടാക്കുന്നത്. മറ്റ് കടകളില്‍ അഞ്ചുരൂപവരെ വിലയുള്ള നാടന്‍
കോഴിമുട്ടക്ക് ഇവിടെ ആറുരുപ നല്‍കണം. ആറ് മുട്ടയടങ്ങുന്ന പായ്ക്കിന് 36
രൂപയാണ് വില. അമിതവില ഈടാക്കുന്നതിനെതിരെ ഉപഭോക്താക്കള്‍ അധികൃതര്‍ക്ക്
പരാതി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment