റോം: ഇറ്റാലിയന്‍ നാവികര്‍ മലയാളി മത്സ്യത്തൊഴിലാളികളെ
വെടിവെച്ചുകൊന്ന സംഭവത്തില്‍ സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താ
ഏജന്‍സിയായ 'ഫിദെസി'നു നല്‍കിയ അഭിമുഖം
അവരുടെ വെബ്സൈറ്റും വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താ വെബ്സൈറ്റായ ന്യൂസ് ഡോട്ട് വി.എയും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖം വിവാദമായതിനെ തുടര്‍ന്ന് ബുധനാഴ്ച കര്‍ദിനാള്‍ നല്‍കിയ വിശദീകരണം പ്രസിദ്ധീകരിച്ച 'ഫിദെസ്' വെബ്സൈറ്റില്‍നിന്ന് അഭിമുഖവാര്‍ത്ത അപ്രത്യക്ഷമായി. എന്നാല്‍, വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താപോര്‍ട്ടലില്‍ അഭിമുഖം അതേപടി തുടര്‍ന്നു.
വിവാദ അഭിമുഖം
'കത്തോലിക്കാ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം ഞാന്‍ പഠിച്ചു. അത് വളരെ ദുത്തഖകരമാണ്. ഉടനെത്തന്നെ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി ബന്ധപ്പെട്ട്, ഗവണ്‍മെന്റ് ധിറുതി പിടിച്ച നീക്കങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടു. തീര്‍ച്ചയായും, ഈ വിഷയത്തില്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്-മത്സ്യത്തൊഴിലാളികള്‍ കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചതുപോലെ. എന്നാല്‍, ഇവിടെ പ്രശ്നം മറ്റൊന്നാണ്: പ്രതിപക്ഷകക്ഷി സംഭവത്തില്‍നിന്ന് മുതലെടുക്കുകയും 'പടിഞ്ഞാറന്‍ശക്തികളു'ടെയും 'അമേരിക്കന്‍ ആധിപത്യ'ത്തിന്റെയും പേരുപറഞ്ഞ് തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്ക് ഇത് ഉപയോഗിക്കുകയും ചെയ്യും'. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ കേന്ദ്രം ഭരിക്കുന്ന 'കോണ്‍ഗ്രസ്' തന്നെ നേതൃത്വം നല്‍കുന്ന 'ഐക്യജനാധിപത്യ മുന്നണി' സര്‍ക്കാറാണ് ഭരിക്കുന്നത്. 'ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.ഐ) നയിക്കുന്ന ഇടതു ജനാധിപത്യമുന്നണിയാണ് പ്രതിപക്ഷത്ത്.
കര്‍ദിനാള്‍ ആലഞ്ചേരി തുടരുന്നു: 'കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് ഞാന്‍. അത് തുടരുകയും ചെയ്യും. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ളതെല്ലാം അവര്‍ ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. വിശേഷിച്ചും, ടൂറിസം മന്ത്രി കത്തോലിക്കനായ കെ.വി. തോമസിന്റെ പ്രവര്‍ത്തനത്തില്‍ എനിക്ക് വിശ്വാസമുണ്ട്. കഴിഞ്ഞ ദിനങ്ങളില്‍ റോമില്‍ നടന്ന കര്‍ദിനാള്‍ അഭിഷേകച്ചടങ്ങിലും പരിശുദ്ധ പിതാവിന്റെയും പുതിയ കര്‍ദിനാള്‍മാരുടെയും കുര്‍ബാനയിലും പങ്കുകൊണ്ടിരുന്നു അദ്ദേഹം. ഉന്നത ധാര്‍മികനിലവാരവും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളില്‍ വമ്പിച്ച സ്വാധീനവുമുള്ള അദ്ദേഹം തന്റെ പരമാവധി ശ്രമം ഇക്കാര്യത്തിലുണ്ടാകുമെന്ന് ഉറപ്പുതന്നിട്ടുണ്ട്. അടുത്ത ഏതാനും നാളുകളില്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുമായി നിതാന്തമായ ഇടപെടല്‍ നടത്തുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു'.
ബുധനാഴ്ചത്തെ വിശദീകരണം:
'കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 'ഫിദെസ്' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത എന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ കൃത്യത നല്‍കാന്‍ ഉദ്ദേശിക്കുന്നു.
സംഭവം അന്വേഷിക്കുകയും കുറ്റക്കാരെന്നു തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിച്ച് കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കുകയും ചെയ്യണം. സത്യവും നീതിയും ഉറപ്പുവരുത്തണം. ഈ സംഭവം സമുദായങ്ങള്‍ക്കിടയിലോ രാജ്യങ്ങള്‍ തമ്മിലോ ഉള്ള ശത്രുതക്കും സംഘര്‍ഷത്തിനും ഇടയാക്കരുതെന്നാണ് കഴിഞ്ഞദിവസം ആനുഷംഗികമായി ഞാന്‍ പറഞ്ഞത്. പ്രശ്നപരിഹാരത്തിന് ഇടനിലക്കാരനാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'.

No comments:
Post a Comment