Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 10 February 2012

മജ്ജ ചികിത്സയുടെപേരില്‍ മരുന്നു പരീക്ഷണം

 നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ നൂറുകണക്കിന് രോഗികളില്‍ മൂലകോശ ചികിത്സയെന്ന പേരില്‍ മരുന്ന് പരീക്ഷണം. എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി വന്‍ ഫീസ് വാങ്ങി നടത്തുന്ന പരീക്ഷണത്തിനിരയായവരുടെ  അവശതക്ക് ആശ്വാസമായിട്ടില്ല. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി രണ്ടുവര്‍ഷത്തിനിടെ 1500ലേറെ പേര്‍ ഇതിനകം പരീക്ഷണത്തിനിരയായിക്കഴിഞ്ഞു.
കോട്ടയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയും നഗരത്തിലെ ക്ളിനിക്കും

കേന്ദ്രീകരിച്ചാണ് വ്യാപക മരുന്ന് പരീക്ഷണം. രോഗിയില്‍നിന്നെടുക്കുന്ന മജ്ജ നട്ടെല്ലില്‍ കുത്തിവെക്കുകയാണ് ചെയ്യുന്നത്. മാസം ഒന്ന് എന്ന കണക്കില്‍ 20 കുത്തിവെപ്പിലൂടെ പൂര്‍ണ ആശ്വാസമാണ് ഡോക്ടര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, 14 കുത്തിവെപ്പ് വരെ എടുത്തിട്ടും ഒരു മാറ്റവുമില്ലാതെ ചികിത്സ നിര്‍ത്തിയവര്‍ക്ക് ലക്ഷങ്ങളാണ് ഈയിനത്തില്‍ ചെലവായത്. നട്ടെല്ല് ക്ഷതത്തിന് ഇത്തരമൊരു ചികിത്സ കേട്ടിട്ടുപോലുമില്ളെന്ന് ലോകത്ത് ഈ രംഗത്തെ ഏറ്റവും പ്രമുഖനായ പ്രഫ. അലന്‍ മാക്കെ സിം അടക്കം സാക്ഷ്യപ്പെടുത്തുമ്പോഴാണ് കേരളത്തില്‍ വന്‍ ഫീസ് ചുമത്തി പരീക്ഷണം നടത്തുന്നത്. രോഗിയില്‍നിന്നും കൂട്ടിരിപ്പുകാരില്‍നിന്നും മുദ്രപ്പത്രത്തില്‍ സമ്മതപത്രം മുന്‍കൂറായി എഴുതിവാങ്ങുന്നുമുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ചികിത്സ നടത്തുന്നതെന്നും ഡോക്ടര്‍ നിര്‍ബന്ധിച്ചിട്ടില്ളെന്നുമാണ് സമ്മതപത്രം. പരീക്ഷണം പരാജയപ്പെട്ടാല്‍ ഡോക്ടര്‍ക്കോ ആശുപത്രിക്കോ എതിരെ കോടതിയില്‍ പോകില്ളെന്നും മുദ്രപ്പത്രത്തില്‍ എഴുതി നല്‍കണം.
കുത്തിവെപ്പിന് തയാറായി എത്തുന്നവരെ പല തരത്തിലുള്ള പരിശോധനക്ക് വിധേയരാക്കുന്നതാണ് ‘പിഴിയല്‍’ ചികിത്സയുടെ ആദ്യപടി. നടക്കാന്‍ പോലും കഴിയാത്ത രോഗികളെ എം.ആര്‍ ട്രാപോഗ്രാഫി പരിശോധനക്കായി കോഴിക്കോട്ടേക്കാണ് അയക്കുന്നത്. എസ്.എസ്.ഇ.പി, ഇ.എം.ജി, യൂറോ ഡൈനാമിക് എന്നീ പരിശോധനകള്‍ പുറമെ. ഇതിനും ദൂരെ സ്ഥലങ്ങളിലേക്കാണ് നിര്‍ദേശിക്കുന്നത്. ഓരോ തവണയും കുത്തിവെപ്പിന് വരുമ്പോള്‍ മൂന്നുനാലു ദിവസം ആശുപത്രിയില്‍ തങ്ങേണ്ടിവരുന്നുണ്ടെന്ന് രോഗികള്‍ പറയുന്നു. തളര്‍ന്നുകിടക്കുന്ന രോഗിയായതിനാല്‍ കൂട്ടിന് മിക്കവാറും രണ്ടു പേരെങ്കിലും കൂടെ വേണം. ഇവരുടെ ചെലവ് കൂടിയാകുമ്പോള്‍ നല്ല തുകയാണ് ചോരുന്നത്.
മജ്ജചികിത്സയിലൂടെ രോഗശമനമായെന്ന് സാക്ഷ്യപ്പെടുത്തി ചിലര്‍ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും ഡോക്ടര്‍ നിര്‍ബന്ധിച്ചിട്ടാണ് ഇങ്ങനെ പറഞ്ഞതെന്നും ഒരു മാറ്റവുമുണ്ടായിട്ടില്ളെന്നും ഇവര്‍ പിന്നീട് സമ്മതിച്ചതായി നട്ടെല്ല് രോഗികളുടെ കൂട്ടായ്മയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ചികിത്സക്ക് ആശുപത്രിച്ചെലവ് മാത്രമെ ഈടാക്കുന്നുള്ളൂവെന്നാണ് ഡോക്ടര്‍ പറയുന്നതെങ്കിലും ബില്ലില്‍ ഡോക്ടറുടെ ഫീസ് പ്രത്യേകം രേഖപ്പെടുത്തുന്നുണ്ടെന്ന് രോഗികള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കുത്തിവെപ്പിന് കുറഞ്ഞത് 4000 രൂപ ആശുപത്രിയില്‍ നല്‍കേണ്ടിവരുന്നുണ്ടത്രേ.
ഈ ചികില്‍സക്ക് ആരോഗ്യവകുപ്പ് അനുമതി നല്‍കിയിട്ടില്ല എന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. വൈദ്യശാസ്ത്ര പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ മരുന്ന് പരീക്ഷണം നടത്തുന്നുവെന്ന് കാണിച്ച് ഈ ചികിത്സാ രീതിക്കെതിരെ സമര്‍പ്പിച്ച പരാതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്‍െറ എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയിലാണ്.
അതേ സമയം ശരീരം തളര്‍ന്നുകിടന്ന 45 രോഗികള്‍ മജ്ജചികിത്സയിലൂടെ ഇപ്പോള്‍ എഴുന്നേറ്റുനടക്കുന്നുണ്ടെന്ന് മൂലകോശ മരുന്ന് പ്രയോഗത്തിന് നേതൃത്വം നല്‍കുന്ന ഡോ. പി.എസ്. ജോണ്‍. 25ഓളം പേര്‍ പരസഹായം കൂടാതെ എഴുന്നേറ്റുനില്‍ക്കാന്‍ കഴിയുന്ന വിധത്തിലായതും ചികിത്സയുടെ നേട്ടമാണെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. 10-12 വര്‍ഷത്തെ നിരന്തര ഗവേഷണത്തില്‍ ഫലപ്രാപ്തി ഉറപ്പാക്കിയശേഷമാണ് രണ്ടുവര്‍ഷം മുമ്പ് രോഗികളില്‍ പ്രയോഗിച്ചുതുടങ്ങിയതെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ അസ്ഥിരോഗവിഭാഗം മുന്‍ പ്രഫസറായ ഡോ. ജോണ്‍ അവകാശപ്പെട്ടു.
ഓരോ ആളുടെയും മജ്ജയുടെ ഗുണം വ്യത്യസ്തമാണ്.  അതുപോലെതന്നെയാണ് പരിക്കിന്‍െറ സ്വഭാവവും പഴക്കവും. ഇവയെല്ലാം ചികിത്സയുടെ ഫലപ്രാപ്തിയെ സ്വാധീനിക്കും. അതുകൊണ്ടാണ് ചിലര്‍ക്ക് എളുപ്പം ആശ്വാസം ഉണ്ടാകാത്തത്. മൂന്നുനാലു വര്‍ഷം കുത്തിവെപ്പെടുത്താല്‍ അവര്‍ക്കും ആശ്വാസം വന്നേക്കും. രോഗികള്‍ ക്ഷമകാണിക്കുകയാണ് വേണ്ടത്.
ഭ്രൂണകോശ ചികിത്സക്ക് എല്ലായിടത്തും 25-35 ലക്ഷം രൂപയാണ് ഈടാക്കുന്നത്. വന്‍തുക ഈടാക്കി ചികിത്സ നടത്തുന്നവരുടെ അസഹിഷ്ണുതയാണ് ഐ.എം.എയുടെ മുന്നിലത്തെിയ പരാതിക്കും മറ്റ് വിവാദങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Discuss