Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 10 February 2012

കൊയിലാണ്ടിയിലെ മൂന്ന് സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഇന്ററാക്ടീവ് സൈറ്റ് ബോര്‍ഡുകള്‍



കൊയിലാണ്ടി: ക്ലാസ്‌റൂം ആധുനികവത്കരണത്തിന് തുടക്കമിട്ട് കൊയിലാണ്ടി നഗരസഭയിലെ മൂന്ന് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഇന്ററാക്ടീവ് സൈറ്റ് ബോര്‍ഡുകള്‍ സ്ഥാപിച്ചതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. ശാന്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകരുടെ സര്‍ഗാത്മകത പൂര്‍ണമായി ഉപയോഗപ്പെടുത്തിക്കൊണ്ട് എല്ലാ വിഷയങ്ങളും പഠിപ്പിക്കുവാന്‍ ഈ ബോര്‍ഡിന് കഴിയും. ബോര്‍ഡില്‍ ഇലക്‌ട്രോണിക് ചോക്കുകൊണ്ട് എഴുതുന്നതിനോടൊപ്പം ഒരു ലക്ഷത്തിലധികം ചിത്രങ്ങള്‍ സ്റ്റോര്‍ ചെയ്ത് കാണിക്കാനും വീഡിയോ ഫിലിമുകള്‍ കാണിക്കാനും സാധിക്കും. ബോര്‍ഡില്‍ എഴുതിയ കാര്യങ്ങള്‍ 50 ദിവസങ്ങളോളം സ്റ്റോര്‍ ചെയ്തുവെക്കാനും പിന്നീട് വീണ്ടും എടുത്തു കാണിക്കാനും കഴിയും. കേബിള്‍ വഴി ടെലിവിഷന്‍ പരിപാടികളും ഈ ബോര്‍ഡിലൂടെ പ്രദര്‍ശിപ്പിക്കാം. ബോര്‍ഡിലെ സ്​പീക്കര്‍വഴി വിവിധ ശബ്ദങ്ങളും റേഡിയോ പരിപാടികളും കുട്ടികള്‍ക്ക് കേള്‍ക്കാം. 80,000 രൂപയാണ് ഒരു ബോര്‍ഡിന്റെ വില. അടുത്തവര്‍ഷം ഗവ. പ്രൈമറി വിദ്യാലയങ്ങള്‍ക്കും ബോര്‍ഡ് നല്‍കും. വൈസ് ചെയര്‍മാന്‍ ടി.കെ. ചന്ദ്രന്‍, കെ. ഓമന, ബല്‍രാജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Discuss