Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 4 February 2012

അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെനടപടി തുടങ്ങി

കോഴിക്കോട്: അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുതുടങ്ങി. കോഴിക്കോട് ആര്‍.ടി.ഒ പി.ടി. ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡുകള്‍ രൂപവത്കരിച്ചാണ് വൈകുന്നേരം
ആറുമണി മുതല്‍ പരിശോധന നടത്തിയത്.
ഹെഡ്ലൈറ്റ് ഡിം ചെയ്യാതെ ഓടിച്ചതിന് 12ഉം വിവിധ നിറത്തിലുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍ ഘടിപ്പിച്ച 18ഉം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. റൂട്ട് ബോര്‍ഡ് ലൈറ്റ് പിടിപ്പിക്കാത്ത മൂന്ന് ബസുകള്‍ക്കും ഹെഡ്ലൈറ്റ് ബള്‍ബ് മാറ്റി കണ്ണഞ്ചിപ്പിക്കുന്ന ബള്‍ബുകള്‍ പിടിപ്പിച്ച 12 വാഹനങ്ങള്‍ക്കും സ്പോട്ട് ലൈറ്റ് പിടിപ്പിച്ച ആറ് വാഹനങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചു. നികുതി അടക്കാത്ത അഞ്ച ്ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു.
 ലൈസന്‍സില്ലാതെ വാഹനമോടിച്ച എട്ടുപേര്‍ക്കെതിരെ കേസെടുത്തു. പിഴയിനത്തില്‍ 32,000 രൂപ ഈടാക്കിയതായി ആര്‍.ടി.ഒ അറിയിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി.എം. ഷബീര്‍, ആര്‍. അജികുമാര്‍, ബെന്നി പോള്‍, പി.പി. സനീഷ് എന്നിവരും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി.വി. ഫ്രാന്‍സിസ്, ബിനോയ് ജോസഫ്, മുഹമ്മദ് ഷബീര്‍, എ.എം. സിദ്ദീഖ്, രണ്‍ദീപ്, വി.ഐ. അസീം, രാജീവന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
പരിശോധന വരും ദിവസങ്ങളിലും തുടരും.

No comments:

Discuss