കോഴിക്കോട്: ഈ വര്‍ഷത്തെ മലബാര്‍ മഹോത്സവം ഫിബ്രവരി 23-മുതല്‍ 27-വരെ അഞ്ച് വേദികളിലായി നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം പത്രസമ്മേളനത്തില്‍ അറിയിച്ചു. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ വ്യാഴാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിന്റെ ഭാഗമായി സാഹിത്യോത്സവം, നാടകോത്സവം, ശാസ്ത്രീയസംഗീതോത്സവം, നാടന്‍ കലോത്സവം എന്നിവയും നടക്കും.
ബീച്ച് ഓപ്പണ്‍ സ്റ്റേജ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍, മോഡല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട്, തളി ഓപ്പണ്‍ സ്റ്റേജ്, സ്വപ്നനഗരി എന്നിവിടങ്ങളിലെ വേദികളിലാണ് മലബാര്‍ മഹോത്സവം അരങ്ങിലെത്തുന്നത്.
നാടന്‍ കലാരൂപങ്ങള്‍ക്കൊപ്പം മണിപ്പുരി ഫോക്ക് ഡാന്‍സും, ആയോധന കലയും പ്രദര്‍ശിപ്പിക്കും. പ്രശസ്തര്‍ നയിക്കുന്ന ഗാനമേളകള്‍, ശാസ്ത്രീയസംഗീത കച്ചേരി, ഗസല്‍ സന്ധ്യ എന്നിവ ഉണ്ട്. പ്രമുഖ സാഹിത്യകാരന്മാരും, നാടന്‍ കലാകാരന്‍മാരും മലബാര്‍ മഹോത്സവ വേദികളില്‍ എത്തും.
പത്രസമ്മേളനത്തില്‍ പി.വി.ഗംഗാധരന്‍, കെ.സി.അബു, തോട്ടത്തില്‍ രവീന്ദ്രന്‍, എം.ടി.പത്മ, അഡ്വ. എം. രാജന്‍, ടി.വി. ബാലന്‍, ടി. ഉഷാദേവി, കെ.ജെ. മത്തായി എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment