Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 16 January 2012

സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണം -എം.എസ്.എം

കോഴിക്കോട്: സാമുദായിക സ്പര്‍ധ, ദേശീയ വിരുദ്ധ പ്രവര്‍ത്തനം, മതവിദ്വേഷം, അശ്ളീലം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 21 പ്രമുഖ വെബ്സൈറ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് എം.എസ്.എം കോഴിക്കോട് സൗത് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സാമൂഹിക- സാംസ്കാരിക ദൂഷ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമ്പോള്‍തന്നെ, അവ ഉയര്‍ത്തുന്ന മാനവിക മൂല്യങ്ങളെയും നല്ല വശങ്ങളെയും കാണാതെ പോകരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.
മര്‍കസുദ്ദഅ്വയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് ഡോ. ജംഷിദ് ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജരീര്‍ സലഫി, ഷാഹിദ് നല്ലളം, മുഹാവിന്‍ മുബാറക്, നസീഫ് അത്താണിക്കല്‍, നബീല്‍ ഫാറൂഖി, ജസീല്‍ പൊക്കുന്ന്, ബാസില്‍ അടുവാറക്കല്‍, ഫൈസല്‍ പാലത്ത് എന്നിവര്‍ സംസാരിച്ചു.

Discuss