Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 16 January 2012

നാടിന്‍െറ കാരുണ്യമായി 17 ജോടി കണ്ണുകള്‍

പാഴൂര്‍: ഒരു ദിവസം ജോലിയ്ക്ക് പോയില്ളെങ്കില്‍ അവരുടെ വീടുകളില്‍ ദാരിദ്ര്യം വിരുന്നെത്തും. പക്ഷേ, കാരുണ്യത്തിന് അവരുടെ മനസ്സുകളില്‍ ഒട്ടും ദാരിദ്ര്യമില്ല. കൂലിവേലക്കാരായ 17 യുവാക്കള്‍ നേത്രദാന പ്രതിജ്ഞയിലൂടെ ഒരു ഗ്രാമത്തിന്‍െറ മുഴുവന്‍ അഭിമാനമായി. ചിറ്റാലിപിലാക്കല്‍ വിപഞ്ചിക സ്വയം സഹായ സംഘം സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയാ ക്യാമ്പാണ് ...
അവയവദാനത്തിന്‍െറ കാരുണ്യ പുസ്തകത്തില്‍ പുതിയ അധ്യായം രചിച്ചത്.
സംഘത്തിലെ അംഗങ്ങളായ ജനകന്‍, ഇ.എം. ശ്രീധരന്‍, സി. മധു, സജീവന്‍, സുബ്രഹ്മണ്യന്‍,  രാജേഷ്, വാസുദേവന്‍, ഷനു, ശിവന്‍, സുരേഷ് ബാബു, ശ്രീധരന്‍, അനില്‍, രജീഷ്, സന്തോഷ്, സമജു, നിഖില്‍, ഗോപാലന്‍ എന്നിവരാണ് നേത്രദാന പ്രതിജ്ഞ ചെയ്തത്. സമ്മതപത്രം പിന്നീട് കോംട്രസ്റ്റ് ആശുപത്രിക്ക് കൈമാറും.കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രാജഗോപാല്‍, ബ്ളോക് അംഗം മുനീറ ടീച്ചര്‍, പഞ്ചായത്ത് അംഗങ്ങളായ വാവാട് മുഹമ്മദ്, ഗഫൂര്‍ ഓളിക്കല്‍, സജീവന്‍ പുതിയാടത്തില്‍, പി.സി. ഇസ്മായില്‍, എന്‍.പി. കമല, ഹസന്‍ വായോളി, ടി.കെ. നാസര്‍, ഇ.സി. ബഷീര്‍ മാസ്റ്റര്‍, സി. മുഹമ്മദ് മാസ്റ്റര്‍, പി.കെ. ഗോപേഷ്, സി.കെ. ചന്ദ്രന്‍, സി.കെ. കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു. ഇ.എം. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. സി. മധു സ്വാഗതവും സി.ടി. ശ്രീധരന്‍ നന്ദിയും പറഞ്ഞു.
കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ ഡോ. വിവേക് വേണുഗോപാലിന്‍െറ നേതൃത്വത്തിലെത്തിയ സംഘം 345 പേരുടെ കണ്ണ് പരിശോധിച്ചു. ഗ്രാമത്തില്‍ 30 ലേറെ പേര്‍ക്ക് തിമിരം കണ്ടെത്തി. ഇവര്‍ക്ക് കോംട്രസ്റ്റ് ആശുപത്രിയില്‍ സൗജന്യ ശസ്ത്രക്രിയക്ക് അവസരമൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ കാഴ്ചക്കുറവ് കണ്ടെത്തിയവര്‍ക്കും ആശുപത്രിയില്‍ തുടര്‍ ചികിത്സ ലഭ്യമാക്കും.ക്യാമ്പിനോട് അനുബന്ധിച്ച് 160 പേരുടെ രക്ത ഗ്രൂപ്നിര്‍ണയവും നടത്തി.

Discuss