Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 29 January 2012

അപകടത്തിന് വഴിയൊരുക്കി റോഡരികില്‍ മാലിന്യം കത്തിക്കല്‍


കോഴിക്കോട്: നിയമം ലംഘിച്ച മാലിന്യം റോഡരികില്‍ കൂട്ടിയിട്ട് കത്തിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നു. അരബിന്ദ് ഘോഷ് റോഡിലും മേലേ പാളയത്തുമാണ് സ്ഥിരമായി മാലിന്യം റോഡരികില്‍ കത്തിക്കുന്നത്. യാത്രക്കാര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നതിന് പുറമെ പരിസര മലിനീകരണവും തീപ്പിടിത്തത്തിനുള്ള സാധ്യതയും സൃഷ്ടിക്കുന്നുണ്ട്. ഗാന്ധിപാര്‍ക്കിന് എതിര്‍വശം അരബിന്ദ്‌ഘോഷ് റോഡില്‍ മാലിന്യം കത്തിച്ചതിനെത്തുടര്‍ന്ന് തെരുവ്‌വിളക്ക് കാല്‍ കത്തി നശിച്ചു. മേലെപാളയത്ത് ട്രാന്‍സ്‌ഫോര്‍മറിനു താഴെയാണ് മാലിന്യം കത്തിച്ചത്. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.അരബിന്ദ്‌ഘോഷ് റോഡില്‍ അടുത്തിടെ മൂന്നാം തവണയാണ് മാലിന്യം റോഡരികില്‍ കത്തിക്കുന്നത്. സംഭവത്തില്‍ നാട്ടുകാരും കുടുംബശ്രീയും പരസ്​പരംപഴി ചാരുകയാണെന്ന് ബീച്ച് ഫയര്‍ഫോഴ്‌സ് വ്യക്തമാക്കുന്നു. അടുത്തിടെ സ്ഥാപിച്ച സോഡിയം വേപ്പര്‍ വിളക്കാണ് തീപ്പിടിത്തത്തില്‍ കത്തി നശിച്ചത്. മാലിന്യം റോഡരികില്‍ കത്തിക്കുന്നതിനെതിരെ നിയമം നിലവിലുള്ള കോര്‍പ്പറേഷനിലും തുടര്‍ച്ചയായി നിയമ ലംഘനം നടക്കുന്നു.

മേലേപാളയത്ത് ട്രാന്‍സ്‌ഫോര്‍മറിനു താഴെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്നിലധികം തവണ ഇവിടെ തീപ്പിടിത്തമുണ്ടായിരുന്നു. ഒരു തവണ ട്രാന്‍സ്‌ഫോര്‍മറിന്റെ കേബിളുകള്‍ കത്തി നശിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ക്ക് നേരേ അധികൃതര്‍ കാണിക്കുന്ന നിസ്സംഗത മാലിന്യം കത്തിക്കല്‍ പതിവാകുന്നതിന് കാരണമാകുന്നു. ബീച്ച് ഫയര്‍ഫോഴ്‌സില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ സാബു തോമസ്സിന്റെ നേതൃത്വത്തിലെത്തിയ യൂണിറ്റാണ് തീയണച്ചത്.

Discuss