Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 29 January 2012

ഗതാഗതനിയന്ത്രണം


കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസിനു കീഴില്‍ സ്ഥാപിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് തിങ്കളാഴ്ച സ്വപ്നനഗരിയില്‍ എത്തിച്ചേരുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങളില്‍ വടക്കുനിന്നും വരുന്നവര്‍ സ്വപ്നനഗരിക്ക് സമീപം ആളെ ഇറക്കി വലിയ വാഹനങ്ങള്‍ തൊണ്ടയാട് ബൈപ്പാസിന് തെക്കോട്ടും ചെറിയ വാഹനങ്ങള്‍ ജാഫര്‍ഖാന്‍ കോളനിയിലും പാര്‍ക്കുചെയ്യണം. തെക്കുനിന്നും കിഴക്കുനിന്നും വരുന്ന വാഹനങ്ങള്‍ മലാപ്പറമ്പ്, എരഞ്ഞിപ്പാലംവഴി സ്വപ്നനഗരിയില്‍ ആളെ ഇറക്കി വലിയ വാഹനങ്ങള്‍ അരയിടത്തുപാലംവഴി തൊണ്ടയാട് ബൈപ്പാസിന് തെക്കുവശത്തും ചെറിയ വാഹനങ്ങള്‍ ജാഫര്‍ഖാന്‍ കോളനിയിലും പാര്‍ക്കുചെയ്യണം. ജാഫര്‍ഖാന്‍ കോളനി പാര്‍ക്കിങ് നിറഞ്ഞാല്‍ ബാക്കിയുള്ള മാവൂര്‍ റോഡ് ജങ്ഷന്‍, സി.എച്ച്. ഫൈ്‌ളഓവര്‍ വഴി ബീച്ചിന്റെ വടക്കുവശത്തും പാര്‍ക്കുചെയ്യണം. ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ ആവശ്യമായ ട്രാഫിക് ക്രമീകരണങ്ങള്‍ നഗരത്തില്‍ ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

Discuss