കോഴിക്കോട്: ഇ.എം.എസ് ഭവനപദ്ധതിയുടെ പേരില്‍ ക്രമരഹിതമായി 1.46
കോടി രൂപ വകമാറ്റി ബാങ്കിലടച്ചെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍
രംഗത്തെത്തിയതോടെ ജില്ലാപഞ്ചായത്ത് യോഗം ബഹളത്തില്‍ മുങ്ങി.
ഇക്കാര്യത്തില്‍ തങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തണമെന്ന ആവശ്യം
നിരാകരിച്ച് മറ്റ് അജണ്ടകളിലേക്ക് കടന്നതിനെതുടര്‍ന്ന്
യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
ഇ.എം.എസ് ഭവനപദ്ധതിയുടെ തിരിച്ചടവായി കെ.ഡി.സി ബാങ്കിന്‍െറ മലാപ്പറമ്പ് ശാഖയില്‍ കഴിഞ്ഞ ജനുവരി 10ന് 1,46,16,967 രൂപ അടച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നാരോപിച്ച് യു.ഡി.എഫിലെ കെ. ശങ്കരന്‍ മാസ്റ്ററാണ് വിഷയം ഉന്നയിച്ചത്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലോ ജില്ലാപഞ്ചായത്ത് ഭരണസമിതിയിലോ ചര്‍ച്ചചെയ്ത് അംഗീകരിക്കാതെ വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയ തുക പിന്‍വലിച്ച് ബാങ്കിലടച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ആരോപിച്ച അദ്ദേഹം വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. മറുപടിപറഞ്ഞ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് പ്രസിഡന്‍റ് ആര്‍. ശശി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ വിഷയം വന്നില്ല എന്ന കാര്യം ശരിയാണെങ്കിലും ഭരണസമിതി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും 2011 ഡിസംബര്‍ ഏഴിന്‍െറ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് പണമടച്ചതെന്നും ചൂണ്ടിക്കാട്ടി.
ഇ.എം.എസ് ഭവനപദ്ധതിക്കായി ജില്ലാ പഞ്ചായത്തിന് വായ്പയായി ലഭിക്കുന്നത് 28.21 കോടിയാണ്. 10 തുല്യ ഗഡുക്കളായി ഇത് തിരിച്ചടക്കുമ്പോള്‍ 2.82 കോടി അടക്കണമെന്നിരിക്കെ ഭവനനിര്‍മാണത്തിനായി ഇതിനകം ചെലവഴിച്ച 1.46 കോടി മാത്രമാണ് ബാങ്കില്‍ തിരിച്ചടച്ചതെന്നും സംഭവത്തില്‍ ക്രമരഹിതമായി ഒന്നുമുണ്ടായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. മറുപടിയില്‍ തൃപ്തരാകാതെ വി.ഡി. ജോസഫ്, കാവില്‍ പി. മാധവന്‍, ദിനേശ് പെരുമണ്ണ, പി.സി. അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ യു.ഡി.എഫ് അംഗങ്ങളൊന്നടങ്കം എഴുന്നേറ്റു. ഭരണസമിതിയുടെ അംഗീകാരമുണ്ടായിരുന്നുവെന്ന കാര്യം തെറ്റാണെന്നും 10ന് പണമടച്ച ശേഷം 12ന് നടന്ന യോഗത്തില്‍ അതിന് സാധൂകരണം നല്‍കിയത് ജില്ലാ പഞ്ചായത്ത് അംഗങ്ങളെ നോക്കുകുത്തിയാക്കുന്നതിന് തുല്യമാണെന്നും അവര്‍ ആരോപിച്ചു.
കുടിവെള്ളം, നെല്‍കൃഷി വികസനം, എസ്.എസ്.എ, ജീവകാരുണ്യ പ്രവര്‍ത്തനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങള്‍ക്കായി നീക്കിവെച്ച പണമാണ് ഗ്രാമസഭകളുടെയോ, വര്‍ക്കിങ് ഗ്രൂപ്പിന്‍െറയോ അംഗീകാരമില്ലാതെ പിന്‍വലിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. ജോസഫ് ആരോപിച്ചു. അഴിമതിയുടെ പുകമറ സൃഷ്ടിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് ചില അംഗങ്ങള്‍ ശ്രമിക്കുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല തിരിച്ചടിച്ചു.
ഈവര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയില്ളെന്ന് ബോധ്യപ്പെട്ട പദ്ധതികളുടെ പണമാണ് പിന്‍വലിച്ചതെന്നും അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ അത്രയും തുക വരും വര്‍ഷങ്ങളിലെ പദ്ധതിയില്‍ വെട്ടിക്കുറവ് വരുമായിരുന്നെന്നും പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.
ഇതിന് പിന്തുണയുമായി രംഗത്തെത്തിയ എല്‍.ഡി.എഫിലെ വി.പി. കുഞ്ഞികൃഷ്ണന്‍, പി.കെ. മുകുന്ദന്‍ എന്നിവര്‍ ഭരണസമിതി തീരുമാനം ശരിയാണെന്നും ഏത് അന്വേഷണവും നേരിടാമെന്നും പ്രഖ്യാപിച്ചു. പദ്ധതി ഭേദഗതി നിര്‍ദേശങ്ങളെ അടുത്ത ആസൂത്രണ സമിതി യോഗത്തില്‍ എതിര്‍ക്കുമെന്നും സര്‍ക്കാറിന് ഇതേക്കുറിച്ച് പരാതി നല്‍കുമെന്നും യു.ഡി.എഫ് അംഗങ്ങള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.