കോഴിക്കോട്: ജനവരി 28-ന് നടന്ന പി.എസ്.സി.യുടെ
ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഗതാഗത സ്തംഭനം മൂലം അഞ്ഞൂറോളം
ഉദ്യോഗാര്‍ഥികള്‍ക്ക് എഴുതാനായില്ല എന്ന് പരാതി. തേഞ്ഞിപ്പലത്തിനടുത്ത്
ഇടിമുഴിക്കലിലാണ് രണ്ടുമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായത്. അവസരം
നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി മറ്റൊരു ദിവസം പരീക്ഷ
നടത്തണമെന്നാവശ്യപ്പെട്ട് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോബിഷ്
തലക്കുളത്തൂരും കണ്‍വീനര്‍ വിനോദ് മടവൂരും പി.എസ്.സി. ചെയര്‍മാന് നിവേദനം
നല്കി.