Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 31 January 2012

മലാപ്പറമ്പ് ജങ്ഷനില്‍ സിഗ്നല്‍ ടവര്‍

കോഴിക്കോട്: ബൈപാസ് ഉദ്ഘാടനത്തിന് മുമ്പുതന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായ മലാപ്പറമ്പ് ജങ്ഷനില്‍ ദേശീയപാത വിഭാഗം ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നു. ദേശീയപാത 212ല്‍ മലാപ്പറമ്പ്-പൂളാടിക്കുന്ന് ബൈപാസ് ചേരുന്ന മലാപ്പറമ്പ് ജങ്ഷനിലെ കൂറ്റന്‍ റൗണ്ട് എബൗട്ട് രണ്ടുദിവസത്തിനകം പൊളിച്ചുമാറ്റി ഈയാഴ്ച തന്നെ നാല് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശശികുമാര്‍ അറിയിച്ചു. എം.കെ. രാഘവന്‍ എം.പിയുടെ പ്രാദേശിക ഫണ്ടില്‍നിന്നും 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് കെല്‍ട്രോണാണ് സിഗ്നല്‍ ടവറുകള്‍ സ്ഥാപിക്കുക.
ബൈപാസ് തുറക്കുന്നതിന് മുമ്പുതന്നെ മലാപ്പറമ്പ് ജങ്ഷനിലെ വന്‍ കുരുക്കുമൂലം വാഹനയാത്ര ദുഷ്കരമാകുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സിഗ്നല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. അവസാന മിനുക്കുപണികള്‍ നടക്കുന്ന മലാപ്പറമ്പ് പൂളാടിക്കുന്ന് ബൈപാസ് ഫെബ്രുവരി പകുതിയോടെ ഉദ്ഘാടനം ചെയ്യും.

Discuss