അതുകൊണ്ടുതന്നെ വോട്ടര്‍മാരെ നേരിട്ട് കണ്ടും... വാഗ്ദാനങ്ങള്‍ പൊതുപ്രസംഗങ്ങളിലൂടെ ജനങ്ങളിലെത്തിച്ചും നേതാക്കന്മാര്‍ പരക്കംപാച്ചില്‍ നടത്തുന്നുണ്ട്.
യു.ഡി.എഫും എല്‍.ഡി.എഫും ജയത്തിലൂടെ കരുത്ത് തെളിയിക്കാനുള്ള ശ്രമം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ നേതാക്കന്മാരും സ്ഥലത്തെത്തി പ്രചാരണത്തിന്റെ ആവേശം കൂട്ടുന്നുണ്ട്.
യു.ഡി.എഫ്. കൗണ്‍സിലറായിരുന്ന ജുഗല്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് ഈ വാര്‍ഡില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. ജുഗല്‍ബാബുവിന്റെ സഹോദരന്‍ സി.എം. സുനില്‍കുമാറാണ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്. നാലകത്ത് അബ്ദുറഹ്മാനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. പാതിയോളം വരുന്ന മുസ്‌ലിം വോട്ടിന് വേണ്ടി ഇരു മുന്നണികളും മത്സരിക്കുന്നുണ്ട്. ബി.ജെ.പി.ക്ക് വേണ്ടി എന്‍.വി. സന്തോഷാണ് മത്സരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് യു.ഡി.എഫിന്റെ പൊതുയോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ്, കെ.സി. അബു, അഡ്വ. ടി. സിദ്ദിഖ് എന്നിവര്‍ കോട്ടേടത്ത് ബസാറില്‍ സംസാരിച്ചു.
എലത്തൂര്‍ ബീച്ചില്‍ ചേര്‍ന്ന യു.ഡി.എഫ്. പൊതുയോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ സംസാരിച്ചു.
കമ്പിവളപ്പില്‍ ചേര്‍ന്ന എല്‍.ഡി.എഫ്. യോഗത്തില്‍ ടി.കെ. ഹംസ, എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ. എന്നിവര്‍ സംസാരിച്ചു.