കോഴിക്കോട്: മലബാറിലെ ആദ്യ ഐ.ടി പാര്‍ക്കായ യു.എല്‍. സൈബര്‍ പാര്‍ക്കിലെ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് കെട്ടിടത്തിന് ജനുവരി 20ന് രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും. തൊണ്ടയാട് ബൈപാസിന് സമീപം നെല്ലിക്കോട്ട് 25.11 ഏക്കര്‍ സ്ഥലത്ത് 600 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സൈബര്‍ പാര്‍ക്കിലെ ഒന്നാംഘട്ടത്തിലെ പ്രധാന കെട്ടിടമാണിത്. 10 നിലകളിലായി 5.08 ലക്ഷം...
ചതുരശ്ര അടിയിലാണ് സോഫ്റ്റ്വെയര്‍ കെട്ടിടമുയരുന്നത്.
ചെറുകിട കമ്പനികള്‍ക്കായി പാര്‍ക്കില്‍ നിര്‍മിച്ച ആദ്യ കെട്ടിടമായ
ക്വിക്ക് സ്പേസിന്‍െറ ഉദ്ഘാടനം 20ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും
പദ്ധതിയുടെ സംരംഭകരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ്
സൊസൈറ്റി പുതുതായി രൂപവത്കരിച്ച സോഫ്റ്റ്വെയര്‍ കമ്പനിയുടെ ഉദ്ഘാടനം
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നിര്‍വഹിക്കുമെന്ന് സംഘാടകര്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ഡോ.
എം.കെ. മുനീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
170 ഐ.ടി പ്രഫഷനലുകള്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമുള്ള ക്വിക്ക് സ്പേസില്‍ മൂന്നു കമ്പനികള്‍ ഉടനെ പ്രവര്‍ത്തനം തുടങ്ങും.
ആദ്യഘട്ടം പണി കഴിഞ്ഞ ജൂണില്‍ ആരംഭിച്ചു. 14 ലക്ഷം ചതുരശ്ര അടിയുള്ള ഒന്നാംഘട്ടം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ പാര്‍ക്കില്‍ 20,000 പേര്‍ക്ക് പ്രത്യക്ഷമായും 80,000 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും.
ജപ്പാനിലെ നിക്കന്‍ സൈക്കെ എന്ന ലോക പ്രശസ്ത സ്ഥാപനമാണ് പാര്‍ക്കിന്‍െറ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയത്. സൈബര്‍ പാര്‍ക്കിന് പ്രത്യേക സാമ്പത്തിക മേഖല പദവി ലഭിച്ചിട്ടുണ്ട്.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ, സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി ഡോ. എം.കെ. മുനീര്‍, ജനറല്‍ കണ്‍വീനറും സൊസൈറ്റി പ്രസിഡന്‍റുമായ പി.രമേശന്‍, മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റ് വൈ. അഭിലാഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.