ഒരാഴ്ച നീളുന്ന പരിപാടിയില്‍ ആശുപത്രിയില്‍ രോഗീപരിചരണ കാലഘട്ടത്തില്‍ ഉണ്ടാകുന്ന അണുബാധ എങ്ങനെ തടയാം, നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികളും ക്ലാസുകളും ഉണ്ടായിരിക്കും. ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫ്, പാരാമെഡിക്കല്‍ സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ്, പൊതുജനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേകം ക്ലാസുകള്‍ ഉണ്ട്.
സമാപന ദിവസമായ 21-ന് രാവിലെ 9ന് അണുബാധ നിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചുള്ള ശില്‍പശാല നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 3011180, 3011182. ഇ-മെയില്‍ ; infectioncontrolpvshospital Ogmail.com.
തിങ്കളാഴ്ച ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ വാരാചരണം ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ: ടി.കെ. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ ഡോ: സുനില്‍ രാജേന്ദ്രന്‍, ഡോ: കൃഷ്ണകുമാര്‍ , അച്ചാമ്മ, പി.ധന്യ എന്നിവര്‍ സംസാരിച്ചു.